ഫോൺ ഉപയോഗം വിലക്കി; റിട്ടയേർഡ്  എസ്.ഐ ആയിരുന്ന അമ്മാവനെ മരുമകൻ വെട്ടി കൊലപ്പെടുത്തി

ഇടുക്കി:ഇടുക്കി മറയൂരില്‍ റിട്ടയേഡ് എസ്‌ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയായ അരുണ്‍ ഒളിവിലാണ്.തമിഴ്നാട്ടില്‍ എസ്. ഐ ആയിരുന്ന പി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തിരച്ചില്‍ തുടങ്ങി. മറയൂർ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണൻ മരിച്ചിരുന്നു.

അമിതമായ ഫോൺ  ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു. തമി‌ഴ്‌നാട് പൊലീസില്‍ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്‌മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page