വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം; മൂപ്പെത്താനായ കഞ്ചാവ് ചെടികൾ വേരോടെ പിഴുത്  കേരളാ – കർണാടക സംയുക്ത എക്സൈസ് സംഘം



കൽപ്പറ്റ:കേരള കർണാടക അതിർത്തി പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് കഞ്ചാവ് തോട്ടം. മൂപ്പെത്താനായ  26 കഞ്ചാവ് ചെടികളാണ് കേരള കർണാടക എക്സൈസ് സംയുക്ത സംഘം കണ്ടെത്തിയത്. ബൈരക്കുപ്പയിലെ കടൈഗദ്ധ പ്രദേശത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികള്‍ .ചെടികള്‍ക്ക് എകദ്ദേശം മൂന്ന് അടി വീതം നീളമുണ്ടായിരുന്നു. വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വയനാട് എക്‌സൈസ് പാര്‍ട്ടി കര്‍ണാടക എക്സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധന നടത്തിയത്. കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥർ വേരോടെ പിഴുത് പൂർണമായും നശിപ്പിച്ചു.
       എച്ച്‌.ഡി കോട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിവ്യശ്രീ, വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍മാരായ വി.ആര്‍. ബാബുരാജ്, വി.രാജേഷ്, കെ.ഇ.എം.യു പ്രിവന്റീവ് ഓഫീസര്‍ ഇ.സി.ദിനേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആര്‍. ധന്വന്ത്, പി. വിപിന്‍, ഇ.ആര്‍. രാജേഷ്, ഐ.ബി ഡ്രൈവര്‍ കെ. പ്രസാദ്, കര്‍ണാടക എക്സൈസ് കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണപ്പ, ഭരത്, ശിവമൂര്‍ത്തി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page