ഷൊർണൂരിലെ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം തന്നെ; നേരത്തെ വിട്ടയച്ച അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടിയെ കൊലപ്പെടുത്തിയത് പങ്കാളിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന്

പാലക്കാട്:ഷൊർണൂരില്‍ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം  റിപ്പോർട്ട്.. അമ്മ ശില്‍പയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. പാലക്കാട് ഷൊർണൂരില്‍ ഇന്നലെ രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മ ആശുപത്രിയിലെത്തിച്ചത്.

കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി. യുവതി കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിയത്. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് കുഞ്ഞിന്‍റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കോട്ടയം സ്വദേശിയായ യുവതിയാണ് കുഞ്ഞിന്റെ അമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page