കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിന് കാണിക്കകളുമായി ജുമാമസ്ജിദ് കമ്മിറ്റികൾ

കാസർകോട്: നാടിൻ്റെ മഹോൽസവമായ കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം ബ്രഹ്മകലശോത്സവത്തിനു കുമ്പള ബദർ ജുമാ മസ്ജിദും കുണ്ടങ്കേരടുക്ക ത്വാഹ മസ്ജിദും കാണിക്ക സമർപ്പിച്ചു. ജമാ അത്ത് ഭാരവാഹികളായ അബ്ദുൾ ഹമീദ് ഹാജി, മമ്മു മുബാറക്, അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലെത്തിയ ജമാ അത്ത് ഭാരവാഹികളെയും അംഗങ്ങളെയും ക്ഷേത്ര സമിതി ഭാരവാഹികൾ ഉപചാരപൂർവ്വം സ്വീകരിച്ചു. സ്വീകരണത്തിനു ശേഷം മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ഉപഹാരവും നൽകി. വിക്രം പൈ, സുധാകർ കാമത്ത്, ജയ, മഞ്ചുനാഥ ആൾവ, ശങ്കര ആൾവ, ദാമോദര ദേലമ്പാടി തുടങ്ങിയവരാണ് ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചത്. ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠയും അനുബന്ധ ബ്രഹ്മകലശോത്സവവും ഈ മാസം 29 വരെ നീണ്ടുനിൽക്കും. 21-ന് ഉച്ചയ്ക്ക് ഗോപാലകൃഷ്ണ, ഗണപതി, വനശാസ്താവ് ദേവൻമാരുടെ പുനഃപ്രതിഷ്ഠ. 28-ന് രാത്രി 9.45 മുതൽ വെടിക്കെട്ട്‌. 29 -ന് വൈകീട്ട് 3.30 മുതൽ ഉത്സവബലി ഘോഷയാത്ര ഷേഡി ഗുമ്മെ ആറാട്ട് കുളത്തിൽ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page