മദ്യപാനത്തിന് പിന്നാലെ തർക്കം; മകനെ അച്ഛൻ പട്ടിക കൊണ്ട് അടിച്ചുകൊന്നു

തൃശൂർ: മദ്യപാനത്തെത്തുടർന്നുള്ള തർക്കത്തിനിടെ മകനെ അച്ഛൻ പട്ടിക കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ അച്ഛന്‍ അറസ്റ്റില്‍. ആലപ്പുഴ വീട്ടില്‍ ബാബു (59) നെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മകൻ ബൈജുവിനെയാണ് (39) ബാബു അടിച്ചുകൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ എത്തിയ ബൈജുവും ബാബുവും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സമീപത്ത് കിടന്ന പട്ടികയെടുത്ത് ബൈജുവിന്റെ തലക്കടിക്കുകയായിരുന്നു. ഐ സി യുവില്‍ ചികിത്സയിലിരിക്കെ ബൈജു മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page