പരപ്പ: ബസില്‍ തളര്‍ന്നു വീണ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ നിര്‍ത്താതെ ആശുപത്രിയില്‍ എത്തിച്ചു മാതൃക കാട്ടി. പരപ്പ കോളംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കസിന്‍സ് ബസിലെ ജീവനക്കാരായ ഡ്രൈവര്‍ പരപ്പയിലെ ജോജിയും, കണ്ടക്ടര്‍ കോളംകുളത്തെ ശരത്തും, അശ്വിനും ചേര്‍ന്ന് മറ്റ് സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ ആശുപത്രിയില്‍ എത്തിച്ചത്. യാത്രക്കാരിയുടെ ബോധം തെളിയുന്നതുവരെ അവര്‍ രോഗിക്കൊപ്പം നിന്നു ്ജീവനക്കാരുടെ മാതൃകാപരമായ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. നേരത്തെ രണ്ട് തവണ യാത്രയ്ക്കിടയില്‍ തളര്‍ന്ന് വീണ മറ്റ് രണ്ട് യാത്രക്കാരെയും ശരത്ത് ആശുപത്രിയില്‍ എത്തിച്ചു മാതൃക കാട്ടിയിരുന്നു. മുന്‍പ് തമ്പുരാട്ടി ബസിലെ ജീവനക്കാരനായിരുന്ന ശരത്ത് അപ്പോഴും യാത്രക്കാരെ രക്ഷിച്ചിരുന്നു. കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ് ശരതിനെ അനുമോദിക്കുകയും ചെയ്തിരുന്നു. ഇന്ന് 11മണിക്ക് പരപ്പയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് നരിമാളത്ത് എത്തിയപ്പോഴാണ് യാത്രകാരി തളര്‍ന്നു വീണത്.
