കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

ബംഗളൂരു : ബിജെപിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യദിയൂരപ്പ (81) ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സദാശിവ നഗർ പൊലീസ് വ്യാഴാഴ്ച രാത്രിയിലാണ് കേസെടുത്തത്. ഒരു 17 കാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ്. പോക്സോയ്ക്കു പുറമെ ഐ.പി.സി-354 എ വകുപ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണു മാതാവും മകളും സ്റ്റേഷനിലെത്തി പരാതി നൽകിയത്. രാത്രിതന്നെ കേസെടുത്തെന്നു പൊലീസ് അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് ലൈംഗിക പീഡനമുണ്ടായതെന്നു പരാതിയിൽ പറഞ്ഞു. ഒരു വഞ്ചനക്കേസിൽ സഹായമഭ്യർത്ഥിച്ചാണ് മാതാവും മകളും മുൻ മഖ്യ മന്ത്രിയെ സമീപിച്ചതെന്നും തുടർന്നായിരുന്നു പീഡനമെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായി പൊലീസ് കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page