കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്നും 205 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ബദിയടുക്ക സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. മുഹമ്മദ് ഹാരിസി(27)നെയാണ് വടകര എന്‍.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി സുരേഷ് ബാബു ശിക്ഷിച്ചത്. 2023 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഹാരിഫ് ആ സമയത്ത് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും റെയില്‍വെ പൊലീസിന്റെ സഹായത്തോടെ മുഹമ്മദ് ഹാരിസിനെ എക്‌സൈസ് സംഘം ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പത്തു ലക്ഷം രൂപ വിലവരുന്ന 205 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പ്രതി ജാമ്യം ലഭിക്കാതെ ഒരു വര്‍ഷമായി റിമാന്റില്‍ കഴിയുകയായിരുന്നു.