പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് പ്രണീത് കൗര്‍ ബി.ജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഭാര്യയും നാലുതവണ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രണീത് കൗര്‍ ബി.ജെപിയില്‍ ചേര്‍ന്നു. കൗറിനെ പാര്‍ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് 2023 ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ്‌ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്റെ മണ്ഡലത്തിലും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വ്യാഴാഴ്ച ബി.ജെപിയില്‍ ചേര്‍ന്ന ശേഷം അവര്‍ പറഞ്ഞു. 2022 സെപ്റ്റംബറില്‍ അമരീന്ദര്‍, അവരുടെ മക്കളായ രനീന്ദര്‍ സിംഗ്, ജയ് ഇന്ദര്‍ കൗര്‍ എന്നിവര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ബി.ജെ.പിക്ക് ഇനിയും കാലുറപ്പിക്കാനായിട്ടില്ലാത്ത പട്യാലയില്‍ മകന്‍ ജയ് ഇന്ദര്‍ കടുത്ത പോരാട്ടം നടത്തിയേക്കുമെന്ന് വൃത്തങ്ങള്‍ പറയുന്നു. 2014 മുതല്‍ 2017 വരെ പഞ്ചാബ് എംഎല്‍എയായിരുന്നു കൗര്‍.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 2009 മുതല്‍ 2012 വരെ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page