സാമ്പാര്‍ ചോദിച്ചിട്ട് കിട്ടിയില്ല; അച്ഛനും മകനും ചേര്‍ന്ന് ഹോട്ടലിലെ സൂപ്പര്‍വൈസറായ യുവാവിനെ അടിച്ചു കൊലപ്പെടുത്തി

സാമ്പാര്‍ ചോദിച്ചത് നല്‍കാത്തതില്‍ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാര്‍ ആനന്ദ ഭവനിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശികളായ ശങ്കറും മകന്‍ അരുണ്‍ കുമാറും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ശങ്കറും മകന്‍ അരുണ്‍ കുമാറും. ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തതിന് ശേഷം അധികം സാമ്പാര്‍ വേണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സാമ്പാര്‍ നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് പ്രകോപിതരായ ഇരുവരും കടയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ശേഷം ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ ആദ്യം ആക്രമിച്ചു. പിടിച്ചുമാറ്റാനെത്തിയ സൂപ്പര്‍വൈസറായ അരുണിനെയും ഇവര്‍ ആക്രമിച്ചു. അപ്പോള്‍ തന്നെ ബോധരഹിതനായി അരുണ്‍ നിലത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പൊലീസ് ശങ്കറിനെയും മകന്‍ അരുണ്‍ കുമാറിനെയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page