മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോകള്‍ കത്തിച്ചു; വരാന്തയില്‍ വധഭീഷണി മുഴക്കുന്ന റീത്ത്

കണ്ണൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു ഓട്ടോകള്‍ കത്തിച്ചു. വധഭീഷണി മുഴക്കുന്ന റീത്തു വീട്ടുവരാന്തയില്‍ വച്ച നിലയിലും കണ്ടെത്തി. ചൊക്ലി, പുല്ലൂക്കരയിലെ മുസ്ലിം ലീഗ്, എസ്.ടി.യു പ്രവര്‍ത്തകന്‍ ആലയാട്ട് ഖാലിദി (38)ന്റെ ഓട്ടോകളാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ കത്തിച്ചത്. തീവെക്കുന്നതിന് മുമ്പ് സ്റ്റെപ്പിനി ടയര്‍ എടുക്കുകയും അത് ഉപയോഗിച്ച് റീത്ത് ഉണ്ടാക്കി വരാന്തയില്‍ വച്ചാണ് അക്രമികള്‍ രക്ഷപ്പെട്ടത്. വെള്ളപേപ്പറില്‍ ചുവന്ന നിറത്തിലുള്ള മഷി കൊണ്ടാണ് ഭീഷണി വാചകം എഴുതിയത്. ‘മന്‍സൂര്‍ വെയ്റ്റിംഗ് ഒ.കെ ഭായ് യു’ എന്നാണ് റീത്തില്‍ എഴുതിയിട്ടുള്ളത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരാണ് റീത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ചൊക്ലി എസ്.ഐ ആര്‍.എസ് രാജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page