വീഡിയോ ചിത്രീകരണത്തിനെത്തിയ യുവാവ് വധുവിന്റെ അനുജത്തിയുമായി സ്ഥലം വിട്ടു; തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍

കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ എത്തിയ വീഡിയോ ഗ്രാഫര്‍ വധുവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായി ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബീഹാറിലെ അഹിയാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജാഫര്‍ പുരയിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് ഒരു യുവതിയുടെ കല്ല്യാണ ചടങ്ങുകള്‍ നടന്നത്. വധുവിന്റെ മാതൃസഹോദരനാണ് കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വീഡിയോഗ്രാഫറെ ഏര്‍പ്പാടാക്കിയത്. കല്ല്യാണത്തിന് തലേന്നാള്‍ തന്നെ വീഡിയോ ചിത്രീകരണത്തിന് ഇയാള്‍ എത്തുകയും ചെയ്തു. എല്ലാ ചടങ്ങുകളും ചിത്രീകരിച്ച വീഡിയോ ഗ്രാഫര്‍ രണ്ടുദിവസം വധുവിന്റെ വീട്ടില്‍ തങ്ങി. പിന്നീട് തിരികെ പോവുകയും ചെയ്തു. ഇതിന് ശേഷമാണ് വധുവിന്റെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ കാണാനില്ലെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീഡിയോ ഗ്രാഫര്‍ തട്ടിക്കൊണ്ടു പോയതായി സംശയിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page