മമത ബാനർജി വീണ് പരിക്കേറ്റ് ആശുപത്രിയിൽ; നെറ്റിയിൽ മുറിവ്; ഗുരുതരമെന്ന് സൂചന

ന്യൂഡൽഹി: വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ് പരിക്കേറ്റ് ആശുപത്രിയിലെന്ന് റിപ്പോർട്ട്. ടിഎംസി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മമതയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ വ്യക്തമാക്കി
നെറ്റിയിലുണ്ടായ മുറിവ് ആഴത്തിലുള്ളതെന്നാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
വീട്ടിൽ വെച്ച് കാലുതെന്നിവീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവിൽ കൊൽക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ എക്സിൽ പങ്കുവെച്ച ചിത്രത്തിൽ മമതയുടെ നെറ്റിയിൽ മുറിവേറ്റതായും രക്തം ഒഴുകുന്നതായും കാണാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page