പ്രഭാത നടത്തത്തിന് പോയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

കാസര്‍കോട്: വ്യായാമത്തിനായി വീട്ടില്‍ നിന്നും നടക്കാന്‍ പോയ യുവാവിനെകാണാതായതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ചിറ്റാരിക്കാല്‍ കണ്ണിവയല്‍ എം കെ രാഗേന്തി(20) നെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് നടക്കാന്‍ പോയത്. പിന്നീട് തിരിച്ച് വന്നില്ല. പിതാവ് എം.കെ പ്രകാശന്റെ പരാതിയില്‍ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പെരിങ്ങോം പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക. ഫോണ്‍: 9446673773, 9447394587.

കളഞ്ഞു കിട്ടിയ താലിമാല ഉടമസ്ഥക്ക് തിരിച്ചേല്‍പ്പിച്ച് റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്‍ മാതൃകയായി

കാസര്‍കോട്: കളഞ്ഞുകിട്ടിയ രണ്ടരപവന്‍ തൂക്കമുള്ള താലിമാല ഉടമസ്ഥയെ കണ്ടെത്തി കൈമാറി മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മാതൃകയായി. മഞ്ചേശ്വരം, കുഞ്ചത്തൂരിലെ മുന്‍ എസ്ബിടി മാനേജര്‍ കെജി വിശ്വനാഥനാണ് മാതൃകയായത്. തിങ്കളാഴ്ച ഉച്ചക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ സ്വര്‍ണമാലയാണ് കളഞ്ഞു പോയത്. മാല കിട്ടിയ വിശ്വനാഥ എന്തു ചെയ്യണമെന്ന് അറിയാതെ നടക്കുന്നതിനിടയിലാണ് ഫോട്ടോഗ്രാഫറായ വിനയകുമാര്‍ അതുവഴിയെത്തിയത്. മാല കാണാതായ ആള്‍ വിവരം കുമാറിനെ ധരിപ്പിച്ചു. കുമാര്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മാല നഷ്ടപ്പെട്ട വിവരം …

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവും മരിച്ചു

ബെല്‍ത്തങ്ങാടി ഹളേക്കോട് സമീപം ഇരുചക്രവാഹനവും പിക്കപ്പും തമ്മില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ലൈല ഗ്രാമത്തിലെ രാഘവേന്ദ്ര നഗറിലെ തൗഷിഫിന്റെ മകന്‍ തൗഫീഖ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്.ഗുരുവായനകെരെയില്‍ നിന്ന് ബെല്‍ത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടര്‍ന്ന് ബൈക്ക് റോഡില്‍ മറിഞ്ഞു. ബൈക്കിലുണ്ടായിരുന്ന പുരുഷോത്തമ(19)യും തൗഫീഖും റോഡില്‍ തലയിടിച്ച് വീണു. ബൈക്കോടിച്ച പുരുഷോത്തമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ തൗഫീഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് തൗഫീഖ് മരിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍ അശ്വിനി നാളെ പത്രിക സമര്‍പ്പിക്കും; രാജ് മോഹന്‍ ഉണ്ണിത്താന്‍ ഏപ്രില്‍ മൂന്നിന്

കാസര്‍കോട്: കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ പത്രിക സമര്‍പ്പണം നാളെ രാവിലെ 11 മണിക്ക് നടക്കും. രാവിലെ 10 മണിക്ക് ബിസി റോഡ് നിന്നും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോയോടെ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടത്തും. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏപ്രില്‍ മൂന്നിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

‘ജീവിതം മടുത്തത് കൊണ്ട് പോകുന്നു, മരണത്തില്‍ ആരും ഉത്തരവാദികളല്ല’; നാലുമാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടറുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍ കോളേജിന് അടുത്തുള്ള വീട്ടില്‍ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങളായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. നാലുമാസം മുമ്പാണ് അഭിരാമിയുടെ വിവാഹം നടന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. വെള്ളനാട് …

തെരഞ്ഞടുപ്പ് മുന്നൊരുക്കം; എക്‌സൈസ് പണി തുടങ്ങി; വനത്തിനുള്ളില്‍ സൂക്ഷിച്ച 80 ലിറ്റര്‍ വാഷും ചാരായവും കണ്ടെത്തി

കാസര്‍കോട്: തെരഞ്ഞടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് അധികൃതര്‍ കര്‍ശന പരിശോധന ആരംഭിച്ചു. ബദിയടുക്ക എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും പെരിയടുക്ക വനത്തിന് സമീപം വെച്ച് 80 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും കണ്ടെത്തി. ഒരു അബ്കാരി കേസ്സെടുത്തു. പ്രതിയായി ആരെയും കണ്ടെത്താനായില്ല. പരിശോധന സംഘത്തില്‍ ഇന്റലിജന്റ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എസ് ജേക്കബ്, രവീന്ദ്രന്‍ എം കെ, സിഇഓമാരായ മനോജ് പി, ജനാര്‍ദ്ദന എന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എംകെ …

യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അവിവാഹിതയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കണ്ണിയിലെ പരേതരായ രഘുവീര്‍ ഷെട്ടിയുടെയും യമുനയുടെയും മകള്‍ രശ്മി ആര്‍ ഷെട്ടി(35) ആണ് മരിച്ചത്. സഹോദരന്‍ കാര്‍ത്തിക്കും രശ്മിയുമാണ് വീട്ടില്‍ താമസം. ചൊവ്വാഴ്ച ജോലിക് പോയ കാര്‍ത്തിക് വൈകിട്ട് വീട്ടില്‍ തിരിച്ചു എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

ശാന്തിപള്ളയിലെ കവര്‍ച്ചാ ദിവസം 200 മീറ്റര്‍ ദൂരയുള്ള മറ്റൊരു വീട്ടിലും കവര്‍ച്ചാ ശ്രമം; വീട്ടുകാരെ മര്‍ദ്ദിച്ച് നിലത്തിട്ട് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പള ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടന്ന ദിവസം സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചാശ്രമം നടന്നു. 200 മീറ്റര്‍ അകലെയുള്ള വസന്തകുമാറിന്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തെരുവ് കച്ചവടക്കാരനായ വസന്തകുമാര്‍ രാത്രിയില്‍ കുമ്പളയില്‍ പോയിരുന്നു. ഭാര്യ ശാലിനി സഹകരണ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. വസന്തകുമാറിന്റെ മക്കളും അനുജന്‍ രതീഷ് കുമാറും മാത്രമാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. ഇരുനില വീടിന്റെ ഒന്നാം നിലയില്‍ നിന്ന് പുറത്തുനിന്നുള്ള കോവണിപ്പടി കയറിയാണ് കള്ളന്മാര്‍ വീടിന്നകത്ത് കയറിയത്. അലമാര …

പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കഴിഞ്ഞമാസം നീലേശ്വരം പള്ളിക്കര പേരോലിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച ഒരു പ്രതി കൂടി അറസ്റ്റില്‍. മോഷണവുമായി ബന്ധപെട്ട അന്വേഷണത്തില്‍ പ്രതിയെ ഏറ്റുമാനൂര്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റു ചെയ്തു. മോഷണക്കേസ്സടക്കം 13 ഓളം കേസ്സിലെ പ്രതിയാണ് കോട്ടയം നാട്ടാച്ചേരിക്കേറില്‍ സ്വദേശിയായ ശ്രീദേവ് മോഹനന്‍ എന്ന വാവാച്ചന്‍. നീലേശ്വരം പൊലീസ് ഇന്‍സ്പക്ടര്‍ കെ.വി ഉമേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.പി അശോക് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് …

പ്ലസ്ടു പരീക്ഷയെഴുതാന്‍ പോയ 17 കാരിയെ കാണാതായി

കാസര്‍കോട്: പ്ലസ്ടു പരീക്ഷയെഴുതാന്‍ പോയ 17 കാരിയെ കാണാതായതായി പൊലീസില്‍ പരാതി. കുമ്പള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ കാണാതായത്. രാവിലെ അവസാന പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞ് ഏറെ സമയമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. മറ്റുള്ള കുട്ടികള്‍ വീട്ടിലെത്തിയ വിവരമറിഞ്ഞ മാതാവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണം; കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

കാസര്‍കോട്: തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രസേന അതിര്‍ത്തിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഉപ്പള കൈകമ്പമുതല്‍ ഉപ്പള ജംങ്ഷന്‍ വരെ കേന്ദ്രസേനയും പൊലീസും റൂട്ട് മാര്‍ച്ച് നടത്തി. പൈവളികയിലും മാര്‍ച്ച് നടത്തി. കാസര്‍കോട് ഡിവൈഎസ്പി, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ കെ രാജീവ് കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം കാസര്‍കോട്ടും കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ജില്ലയിലെ സംഘര്‍ഷ …

ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെ പൊലീസ് മല്‍പ്പിടിത്തത്തിലൂടെ പിടികൂടി

ഭാര്യവീട്ടിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മാന്നാര്‍ കണ്ണംപ്പള്ളി വീട്ടില്‍ പ്രമോദിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. പിണങ്ങി കഴിയുകയായിരുന്ന ഇയാള്‍ ഭാര്യ രാധുവിന്റെ തോട്ടപ്പള്ളിലെ വീട്ടിലെത്തി പുറത്തേക്കു വിളിപ്പിക്കുകയായിരുന്നു. ഇതുകേട്ട രാധുവിന്റെ പിതാവ് മോഹന്‍ദാസ് ചോദ്യം ചെയ്തതോടെ തമ്മില്‍ വാക്കേറ്റമായി. പന്തിയില്ലെന്ന് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി മല്‍പ്പിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മൂന്ന് ലിറ്റര്‍ …

പാണത്തൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പാണത്തൂരില്‍ ടിപ്പര്‍ ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാണത്തൂര്‍ ബാപ്പുങ്കയത്ത് താമസിക്കുന്ന ടിപ്പര്‍ ഡ്രൈവര്‍ സന്തോഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കയര്‍ അറുത്തുമാറ്റി പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി എട്ടരയോടെ മരണപ്പെട്ടു. രാജപുരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പാണത്തൂര്‍ പട്ടുവം പള്ളിക്കുന്ന് സ്വദേശി ജോണ്‍സണിന്റെയും ആന്‍സിയുടെയും മകനാണ്. ഭാര്യ ജോസ്‌ന. രണ്ട് മക്കളുണ്ട്.

നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്നു; പൊളിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി

കാസര്‍കോട്: നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു. ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍ ആസാദ് നഗറിലെ ഷുഹൈബ് (27) മീപ്പുഗിരി കാള്യങ്കോട് എ.ദാവൂദ് (25) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 9ന് നുള്ളിപ്പാടിയിലെ ബെന്‍സ് ഓട്ടോമൊബൈല്‍ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മന്നിപ്പാടി സ്വദേശി മധുവിന്റെ ഉടമസ്ഥതയിലുള്ള 70,000 രൂപ വിലവരുന്ന ജൂപ്പിറ്റര്‍ …

ഓര്‍മ്മച്ചെപ്പ്

കൂക്കാനം റഹ്‌മാന്‍ അമ്പലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും എല്ലാവര്‍ക്കും കയറിക്കൂടെ? ജോസഫിന്റെ വീട്ടിലും മുഹമ്മദിന്റെ വീട്ടിലും ഗോവിന്ദന്റെ വീട്ടിലും നമ്മള്‍ എല്ലാവരും പോകാറുണ്ടല്ലോ? പിന്നെ എന്തേ മൂന്ന് ആരാധനാലയങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും പ്രവേശനമില്ല? എന്റെ കുഞ്ഞുനാളിലേ ഉള്ള ചിന്തയായിരുന്നു ഇത്. അതാത് മതക്കാര്‍ക്ക് മാത്രമേ അവരവരുടെ ദേവാലയങ്ങളില്‍ പ്രവേശിക്കാവൂ എന്ന് പറഞ്ഞ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മളൊക്കെ മാറി നില്‍ക്കുന്നത്. എല്ലാവര്‍ക്കും ദൈവം ഉണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട് പിന്നെന്താണ് കയറരുത്, പ്രാര്‍ത്ഥിക്കരുത് എന്നൊക്കെ പറയുന്നത്? പ്രായമായതിനു ശേഷം ഞാന്‍ ചില …

യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തിരുവനന്തപുരം: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച‌ ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. …

ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടിലെ കവർച്ച; മോഷ്ടാക്കളുടെ വിരലടയാളങ്ങൾ ലഭിച്ചു

കാസർകോട്: കുമ്പള ശാന്തിപള്ളത്തെ പ്രവാസി സുബൈറിന്റെ വീട്ടിലെ കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളുടെതെന്നു സംശയിക്കുന്ന 20 ഓളം വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. കുമ്പള ഇൻസ്പെക്ടർ ടി എം വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 23 പവൻ സ്വർണാഭരണങ്ങളും 400 ദിർഹവും ആണ് വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. ഡോഗ് സ്ക്വാഡ് എത്തിച്ച പോലീസ് നായ മണം പിടിച്ച് തൊട്ടടുത്ത വീടുകളിലും പിന്നീട് കവർച്ച ചെയ്യപ്പെട്ട വീടിന്റെ പിറകുവശത്തും മണം പിടിച്ചുനിന്നു. വിജനമായ പ്രദേശത്തേക്കും പോലീസ് നായ …

നിയന്ത്രണം വിട്ട കാറിടിച്ച് ബസ് കാത്തുനിന്ന രണ്ടുപേര്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും 51,000 രൂപ പിഴയും

കാസര്‍കോട്: പള്ളിക്കര ചേറ്റുകുണ്ടില്‍ നിയന്ത്രണം വിട്ട കാര്‍ ബസില്‍ കയറാന്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിവച്ച കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും അമ്പത്തൊന്നായിരം രൂപ പിഴയും. പള്ളിക്കര പെരിയറോഡ് സ്വദേശി എം.വി ഷംസുദ്ദിനെ(51)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(1) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികതടവും അനുഭവിക്കണം. ജഡ്ജ് എ മനോജാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. …