ലോക്സഭാ തെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി പത്രിക നല്‍കി; കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ എംഎല്‍ അശ്വിനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷം
ബിസി റോഡ് ജംക്ഷനില്‍ നിന്നും എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജില്ലാവരണാധികാരിയുടെ ആസ്ഥാനത്ത് എത്തിയാണ് പത്രിക സമര്‍പ്പണം നടത്തിയത്. ലോകസഭാ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണ ഭട്ട്, എന്‍ഡിഎ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ രവീശ തന്ത്രി കുണ്ടാര്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കെ.കെ.നാരായണന്‍, എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനാണ് അശ്വിനി പത്രിക സമര്‍പ്പിച്ചത്. ബി ജെ പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, നേതാക്കളായ നാരായണ ഭട്ട്, സഞ്ജീവ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. മൽസ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്. കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page