ഉപ്പളയില്‍ നട്ടുച്ചയ്ക്ക് വന്‍ കവര്‍ച്ച; എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം കവര്‍ന്നു

കാസര്‍കോട്: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് പൊളിച്ച് ഒരു ബോക്‌സ് നോട്ടുകെട്ട് കവര്‍ച്ച ചെയ്തു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്‌സാണ് കവര്‍ച്ച ചെയ്തത്. ബുധനാഴ്ച നട്ടുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനില്‍ നോട്ടു നിറയ്ക്കുന്നതിനിടയിലാണ് കവര്‍ച്ച. ബാങ്ക് ജീവനക്കാര്‍ നോട്ടു ബോക്‌സുകളുമായി എത്തിയ വാന്‍ എടിഎമ്മിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം എടിഎം കൗണ്ടറില്‍ കയറി എടിഎം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് സംഭവമെന്ന് പറയുന്നു. കൗണ്ടര്‍ നിറയ്ക്കാന്‍ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് നോട്ടുകളടങ്ങിയ ഒരു ബോക്‌സ് മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്. സെക്യുവര്‍ വാലി എന്ന കമ്പനിയുടെതാണ് വാന്‍. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ സുരക്ഷയില്ലാതെയാണ് പണവുമായി വാന്‍ എത്തിയത്. മഞ്ചേശ്വരം പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Manesh

എന്തോ ഒരു പൊരുത്തക്കേട് മണക്കുന്നുണ്ടല്ലോ

RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്
Scroll to top

You cannot copy content of this page