അവസാന അത്താഴ സ്മരണയില്‍ ലോകമെങ്ങും പെസഹ വ്യാഴാചരണം

ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പെസഹവ്യാഴം ആചരിക്കുന്നു. യേശുദേവന്റെ കുരിശു മരണത്തിനു മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാന അത്താഴസ്മരണ പുതുക്കലാണ് പെസഹ വ്യാഴം. വ്യാഴാഴ്ച എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. പെസഹാ അപ്പം മുറിക്കലും കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങ്.
ഇതെന്റെ രക്തമാകുന്നു എന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നു എന്ന് പറഞ്ഞ് വീഞ്ഞും പകുത്ത് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിന് ശേഷം യേശുവിന്റെ കുരിശ് മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരിക്കും. കുരിശ് മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടത്തും. കാസര്‍കോട് ജില്ലയിലെ ദേവാലയങ്ങളില്‍ രാവിലെ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു.
കാസര്‍കോട് സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്ക് ഫോറോണ വികാരി റവ. ഫാദര്‍ ജോര്‍ജ്ജ് വള്ളിമല നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page