തമിഴ് നാട്ടുകാരനായ കാമുകനില്‍ നിന്നു പീഡനം; മാനഹാനി ഭയന്ന് കാസര്‍കോട്ടേക്ക് നാടുകടത്തിയ പെണ്‍കുട്ടി പ്രസവിച്ചു

കാസര്‍കോട്: പീഡനത്തിനു ഇരയായി ഗര്‍ഭം ധരിച്ച് കാസര്‍കോട്ടെത്തിയ പതിനേഴുകാരി പ്രസവിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. തമിഴ്നാട്, കിള്ളിക്കുറിച്ചിക്കു സമീപത്തെ പതിനേഴുകാരിയാണ് കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചത്. പ്രണയം നടിച്ച് പാട്ടിലാക്കിയ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണി ആയത്. ഇക്കാര്യം മൂന്നു മാസം കഴിഞ്ഞപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെ മാനഹാനി ഭയന്ന് കാസര്‍കോട്ടേക്കു നാടു കടത്തുകയായിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിന്റെ സമീപത്തേയ്ക്കാണ് പെണ്‍കുട്ടിയെ നാടു കടത്തിയത്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം പുറത്തായത്. കേസ് തമിഴ്നാട് പൊലീസിനു കൈമാറും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page