എട്ടു വയസ്സുകാരിയെ ക്ലാസിൽ വച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും

8 വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ കാട്ടാക്കട അതിവേഗപോക്സോ കോടതി 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷിച്ചു കരകുളം ചെക്കെ ക്കോണം അഴീക്കോട് മലയത്ത് പണയിൽ സജിന മൻസിലി ലെ മുഹമ്മദ് തൗഫീഖിനെ(27)യാണ് ശിക്ഷിച്ചത്. പിഴ തുകയിൽ 50,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണം. 2019 ലായിരുന്നു സംഭവം. ക്ലാസ്സ്‌മുറിയിൽ വച്ചായിരുന്നു പീഡനം. ഭീഷണി ഭയന്ന് വിവരം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാ ഭാവികത തോന്നിയ മാതാവ് ബന്ധുവിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page