കുടുംബശ്രീയില്‍ നിന്ന് ലോണ്‍ കൊടുത്തില്ല; വിരോധം കാരണം സെക്രട്ടറിയുടെ നെറ്റിയ്ക്ക് കരിക്ക് കൊണ്ട് പരിക്കേല്‍പ്പിച്ച് യുവതി

കാസര്‍കോട്: കുടുംബശ്രീയില്‍ നിന്ന് ലോണ്‍ കൊടുക്കാത്ത വിരോധത്തിന് സെക്രട്ടറിയുടെ നെറ്റിയ്ക്ക് കരിക്ക് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശിനി ബി പ്രമീളക്കാണ്(46)(46) പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 7 ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അക്രമം നടന്നത്. കരിക്ക് കൊണ്ട് തലക്കിടിക്കുകയും കൈ പിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മാച്ചിക്കാട് സ്വദേശിനി കവിതയാണ് കരിക്ക് ഉപയോഗിച്ച് അടിച്ചത്. ചന്തേര പൊലീസ് കവിതയുടെ പേരില്‍ …

മംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 812 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 58,78,880 രൂപ വിലമതിക്കുന്ന 812 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദമാമില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനമിറങ്ങി വരുന്നതിനിടെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെ, യാത്രക്കാരന്റെ അരയില്‍ നിന്ന് ഒരു ബീപ്പ് കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് മലാശയത്തില്‍ മൂന്ന് വൃത്താകൃതിയില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 812 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.

പ്രചരണം മുറുകി; ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ബാക്കി നില്‍ക്കെ പ്രചരണ രംഗം കൂടുതല്‍ ചൂടുപിടിച്ചു. അടുത്ത ദിവസങ്ങളില്‍ ദേശീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ കൂട്ടത്തോടെ കേരളത്തിലെത്തും. 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലാണ് മോദി എത്തുന്നത്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്്നാഥ് സിംഗ് എന്നിവരും പ്രധാനമന്ത്രിക്കു പിന്നാലെ സംസ്ഥാനത്തെത്തും. ഇവരുടെ കൂടി വരവോടെ പ്രചരണരംഗം സംസ്ഥാനത്ത് ഇളകി മറിയും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി …

സ്നേഹക്കടലായ് ഉമ്മ

കൂക്കാനം റഹ്‌മാന്‍ ———————————— 1950 നവംബര്‍ 8 1950 നവംബര്‍ 8 രാത്രി 11 മണിക്ക് ആദ്യ കണ്‍മണിക്ക് ജന്മം നല്‍കി. ഉമ്മ എന്റെ ജനനത്തിയ്യതി കിത്താബിന്റെ ആദ്യ പേജില്‍ എഴുതി വെച്ചിട്ടുണ്ട്. ഹിജറാവര്‍ഷവും കൊല്ല വര്‍ഷവും എല്ലാം കാണിച്ചിട്ടുണ്ട്. മെലിഞ്ഞ് ഭാരക്കുറവുള്ള കുഞ്ഞായിരുന്നു പോലും ഞാന്‍. ആരെങ്കിലും കുഞ്ഞിനെ കാണാന്‍ വന്നാല്‍ ഒളിപ്പിച്ചു കിടുത്തുക ഉമ്മയുടെ ശീലമായിരുന്നു പോലും. ഉമ്മ പഴയ അഞ്ചാം ക്ലാസുകാരിയാണ്. ഖുറാന്‍ മന:പാഠമാക്കി ഓതും, മാലപാട്ടുകള്‍ പാടും, കിട്ടിയ പുസ്തകങ്ങളൊക്കെ വായിക്കും. …

കൊട്ടാരക്കരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; എം സി റോഡില്‍ ഗതാഗത നിയന്ത്രണം

കൊല്ലം: കൊട്ടാരക്കരയ്ക്കടുത്തു പനവേലി എം സി റോഡില്‍ ഇന്നു പുലര്‍ച്ചെ ടാങ്കര്‍ ലോറി മറിഞ്ഞു.അപകടത്തെത്തുടര്‍ന്നു എം സി റോഡില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ടാങ്കറില്‍ നിന്നു വാതകം മാറ്റാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെ റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് ടാങ്കര്‍ മറിഞ്ഞത്. പോസ്റ്റിനുണ്ടായ അപകടത്തെ തുടര്‍ന്നു വൈദ്യുതി വിതരണവും നിറുത്തിവച്ചു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ക്കു പരിക്കുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതുമൂലമാകാം അപകടമുണ്ടായതെന്ന് അധികൃതര്‍ സംശയിക്കുന്നു. ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

പേപ്പർ നിലത്തിട്ട് അതെടുക്കാൻ പറഞ്ഞു; സ്വർണ്ണക്കടയിൽ കയറി ഉടമയുടെ മകളുടെ കണ്ണ് വെട്ടിച്ചു മോഷണം; കടയിലെ സി സി ടി വി ദൃശ്യം യുവാവിനെ കുടുക്കി

സ്വർണക്കടയിൽ കയറി പട്ടാപകൽ കടയിൽഉണ്ടായിരുന്ന ആളുടെ കണ്ണ് വെട്ടിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് വിഷ്ണുഭവനം വീട്ടിൽ കണ്ണനെയാണ് (കൊമ്പൻ കണ്ണൻ- 33) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കളത്തിവീട് ചന്തയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുല്ലയ്ക്കൽ ആർഎൻഎ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഈ സമയം കടയുടമയുടെ മകൾ മാത്രമാണ് കടയിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ ശ്രദ്ധതെറ്റിച്ച് ഇയാൾ മോഷണം നടത്തുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. ഈ ദൃശ്യം ഉപയോഗിച്ചാണ് പൊലീസ് …

ഇതര സംസ്ഥാന തൊഴിലാളികളുടെ ലൈംഗികാതിക്രമം വീണ്ടും; ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ; ബധിരയുമും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാനായി ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ബിപുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്‌പദമായ സംഭവം നടന്നത് ബുധനാഴ്ച്ചയായിരുന്നു. താമസിക്കുന്നതിന് തൊട്ടടുത്തായി താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാനായി ശ്രമിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് ഇയാൾ വീട്ടിൽ എത്തുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ സംഭവം നേരിട്ട് കണ്ടതോടെ ഉടൻ മാന്നാർ പൊലീസിൽ പരാതി നൽകി. പ്രതിയെ പരിസരവാസികൾ പിടികൂടി പൊലീസിലേൽപിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് അതിക്രമത്തിന് …

‘ശരീരം സൂക്ഷിച്ചോ, അപകടമാണ്’; കാസര്‍കോട്ടെ അപര സ്ഥാനാര്‍ഥിക്ക് ഭീഷണി

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അപരന് ഭീഷണിയെന്ന് പരാതി. എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന എന്‍. ബാലകൃഷ്ണനാണ് ഭീഷണി. ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ഭീഷണിപ്പെടുത്താനെത്തിയവര്‍ കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. നീലേശ്വരം വള്ളിക്കുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് വധഭീഷണി മുഴക്കിയതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്.1977 മുതല്‍ 2024 വരെ താന്‍ കമ്യൂണിസ്റ്റായിരുന്നുവെന്നും അമ്മയെ പോലെയായിരുന്നു പാര്‍ട്ടിയെന്നും …

യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് പഞ്ചായത്ത് ജീവനക്കാരിയായ യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ശേഷം യുവതി തൂങ്ങിയുമാണ് മരിച്ചത്. ഒരുകുട്ടിയുടെ കഴുത്തില്‍ ഷാള്‍ കൊണ്ട് ഉരസിയ പാടുണ്ട്. ഷാല്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസ് പറയുന്നത്. കേസന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ കെ.സലീമിം കാരവല്‍ ഓണ്‍ലൈന്‍ മീഡിയയോട് പറഞ്ഞു. യുവതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്‌നമായിരിക്കാം …

മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മധ്യവയസ്‌കനെ തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കുണിയനില്‍ താമസിക്കുന്ന എം രാജന്‍(47) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. വ്യാഴാഴ്ച രാവിലെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം. പത്തുമണിയോടെ കണ്ണൂരിലേക്കുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.പേക്കടത്തെ പരേതരായ സി. കുഞ്ഞിരാമന്റെയും എം. മാധവിയുടെയും മകനാണ്. ഭാര്യ: പി ബിന്ദു. മക്കള്‍: സുരഭി, സുരജ, സൂര്യ. സഹോദരങ്ങള്‍: എം. വിജയന്‍(പേക്കടം), എം.ഗംഗാധരന്‍(പേക്കടം), എം ചന്ദ്രമതി, എം കുഞ്ഞിക്കണ്ണന്‍(പേക്കടം)

നീലേശ്വരത്ത് റേഷന്‍ കട ഉടമയുടെ വീട്ടുവളപ്പിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ 20 ചാക്ക് റേഷന്‍ അരി; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: നീലേശ്വരം ചാത്തമത്ത് റേഷന്‍കട ഉടമയുടെ വീട്ടുവളപ്പിലെ കുഴിയില്‍ 20 ചാക്ക് റേഷന്‍ അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്യങ്കോട് ചീറ്റക്കാല്‍ റേഷന്‍ കട നടത്തുന്ന വി.രാജീവാക്ഷന്റെ വീട്ടുവളപ്പിലെ ഉപേക്ഷിക്കപ്പെട്ട കുഴിയിലാണ് റേഷനരി കണ്ടെത്തിയത്. ചേനംകുന്ന് പുതിയറക്കാല്‍ റോഡ് പരിസരത്താണ് രാജീവാക്ഷന്റെ വീട്. വാഹനത്തിലെത്തിച്ച അരി റോഡിലും മറ്റും ചിതറി വീണത് കണ്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുഴിയില്‍ ചാക്കു കണക്കിന് റേഷനരി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കാസര്‍കോട് …

സ്‌കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു; 20 ലധികം പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ നര്‍നേളില്‍ വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്‌കൂളിന് അവധിയാണെങ്കിലും അധികൃതര്‍ ഇന്നും സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഞ്ഞാനി ഗ്രാമത്തിലെ കനിനയിലാണ് അപകടമുണ്ടായത്. ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 12 വിദ്യാര്‍ഥികളെ സ്ഥലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ രോഹ്തക് ആശുപത്രിയിലും പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. അപകടത്തില്‍പെട്ട ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നുവെന്ന് ജില്ലാ …

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പുലര്‍ച്ചേ മൂന്നുമണിക്ക് വീട്ടില്‍ നിന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്തെ വീട്ടുമുറ്റത്ത് എത്തിച്ച് മാരകമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്വന്തം വീട്ടില്‍ തിരിച്ച് കൊണ്ടിട്ട് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. വരുണ്‍ രാജ് ഷെട്ടി(30)യെയാണ് കുമ്പള എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഈമാസം രണ്ടിന് രാവിലെ മൂന്നു മണിയോടുകൂടി ഉപ്പള ബപ്പായത്തൊട്ടി അമാന്‍ മന്‍സിലിലെ മുഹമ്മദ് ഫാറൂഖി(35)നെയാണ് ബന്ധുവായ ഇര്‍ഷാദ് കാറില്‍ തട്ടിക്കൊണ്ടുപോയത്. കാര്‍ ബംബ്രാണ വയലിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുറ്റത്ത് നിര്‍ത്തിയിടുകയും അതേസമയത്ത് …

സുമനസ്സുകളുടെ സഹായത്തിന് കാത്തുനിന്നില്ല; കരള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 17 കാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: സുമനസ്സുകളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ കരള്‍ രോഗം ബാധിച്ച 17 കാരന്‍ മരണത്തിന് കീഴടങ്ങി. ഇരിയ കട്ടുമാടം സായി ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീധരന്റെയും ശാന്തയുടെയും മകന്‍ ശ്രീരാഗ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യശുപത്രിയില്‍ ചികില്‍സയിലിരിക്കയാണ് മരിച്ചത്. ലിവര്‍ വില്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായികോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ കീഴില്‍ ചികില്‍സയിലായിരുന്നു. ശരീരത്തില്‍ അധിക ചെമ്പ് അടിഞ്ഞുകൂടുന്ന ഒരു ജനിതക വൈകല്യമാണ് ശ്രീരാഗിനെ ബാധിച്ചത്. ബുധനാഴ്ച രാവിലെ കടുത്ത വയറുവേദനയെ തുടര്‍ന്ന് …

സ്വര്‍ണവില 53,000ത്തിലേക്ക്; വീണ്ടും സര്‍വകാല റെക്കോഡില്‍; വില 52,960 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈമാസം ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് …

കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണു മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി; അപകടം ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോള്‍

കണ്ണൂര്‍: കര്‍ണാടകയിലെ കുന്താപുരത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വ്വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. മകന്‍ സഹല്‍ (19) സാരമായി പരിക്കേറ്റ് മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുന്താപുരത്തുവെച്ച് മുനവ്വര്‍ ഓടിച്ച കാര്‍ മേല്‍പ്പാലത്തില്‍നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വര്‍ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ …

അയല്‍വാസിയുടെ 4 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; കിട്ടാതെ വന്നപ്പോള്‍ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്വന്തം വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

അയല്‍വാസിയുടെ 4 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ ആണ് സംഭവം. ചുമട്ടുതൊഴിലാളിയായ അജിത് കുമാര്‍ എന്ന 30 കാരനെയാണ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷം കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം രൂപ മോചനദ്രവ്യമായി പ്രതി ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ വീടിന് അടുത്തുള്ള കടയിലേക്കാണ് പ്രതി ഫോണ്‍ ചെയ്തത്. താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ശേഷം കാണാതായ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ സംഘത്തിലും ഇയാള്‍ …

വയോധിക ദമ്പതികള്‍ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചു; പാചക ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ച നിലയില്‍

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗ്ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗ്ഗീസ് ( 73 ) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയില്‍ ആയിരുന്നു. തീപിടിത്തത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്. ഗ്യാസില്‍ നിന്ന് തീപടര്‍ന്ന് പൊട്ടിത്തെറിച്ചായിരിക്കാം ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. തീപിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. …