മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മധ്യവയസ്‌കനെ തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കുണിയനില്‍ താമസിക്കുന്ന എം രാജന്‍(47) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. വ്യാഴാഴ്ച രാവിലെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം. പത്തുമണിയോടെ കണ്ണൂരിലേക്കുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.
പേക്കടത്തെ പരേതരായ സി. കുഞ്ഞിരാമന്റെയും എം. മാധവിയുടെയും മകനാണ്. ഭാര്യ: പി ബിന്ദു. മക്കള്‍: സുരഭി, സുരജ, സൂര്യ. സഹോദരങ്ങള്‍: എം. വിജയന്‍(പേക്കടം), എം.ഗംഗാധരന്‍(പേക്കടം), എം ചന്ദ്രമതി, എം കുഞ്ഞിക്കണ്ണന്‍(പേക്കടം)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page