അയല്‍വാസിയുടെ 4 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; കിട്ടാതെ വന്നപ്പോള്‍ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്വന്തം വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

അയല്‍വാസിയുടെ 4 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ ആണ് സംഭവം. ചുമട്ടുതൊഴിലാളിയായ അജിത് കുമാര്‍ എന്ന 30 കാരനെയാണ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷം കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം രൂപ മോചനദ്രവ്യമായി പ്രതി ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ വീടിന് അടുത്തുള്ള കടയിലേക്കാണ് പ്രതി ഫോണ്‍ ചെയ്തത്. താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ശേഷം കാണാതായ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ സംഘത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മകളെ കണ്ടെത്താനാകാതെ വന്നതോടെ പെണ്‍കുട്ടിയുടെ അമ്മ ലോക്കല്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ വിവിധ ടീമുകള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചു. ഓരോ തവണയും സിം കാര്‍ഡ് മാറ്റിയാണ് പ്രതി മോചനദ്രവ്യം ആവശ്യപ്പെട്ട് കടയിലേക്ക് വിളിച്ചത്. പരിസരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ ഫോണില്‍ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാന്‍ ഇടയാക്കിയതെന്നു ഡിസിപി വിചിത്ര വീര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയെന്നു അജിത് കുമാര്‍ പറഞ്ഞു. അജിത്തിന്റെ വീടിനുള്ളില്‍ നിന്നു കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page