മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 58,78,880 രൂപ വിലമതിക്കുന്ന 812 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദമാമില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനമിറങ്ങി വരുന്നതിനിടെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെ, യാത്രക്കാരന്റെ അരയില്‍ നിന്ന് ഒരു ബീപ്പ് കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് മലാശയത്തില്‍ മൂന്ന് വൃത്താകൃതിയില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 812 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.
