പേപ്പർ നിലത്തിട്ട് അതെടുക്കാൻ പറഞ്ഞു; സ്വർണ്ണക്കടയിൽ കയറി ഉടമയുടെ മകളുടെ കണ്ണ് വെട്ടിച്ചു മോഷണം; കടയിലെ സി സി ടി വി ദൃശ്യം യുവാവിനെ കുടുക്കി

സ്വർണക്കടയിൽ കയറി പട്ടാപകൽ കടയിൽ
ഉണ്ടായിരുന്ന ആളുടെ കണ്ണ് വെട്ടിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് വിഷ്ണുഭവനം വീട്ടിൽ കണ്ണനെയാണ് (കൊമ്പൻ കണ്ണൻ- 33) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കളത്തിവീട് ചന്തയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുല്ലയ്ക്കൽ ആർഎൻഎ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഈ സമയം കടയുടമയുടെ മകൾ മാത്രമാണ് കടയിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ ശ്രദ്ധതെറ്റിച്ച് ഇയാൾ മോഷണം നടത്തുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. ഈ ദൃശ്യം ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
പെൺകുട്ടിയുടെ ശ്രദ്ധതെറ്റിക്കുന്നതിന് ഒരു കടലാസ് കഷ്ണം പ്രതി താഴെയിടുകയും അതെടുക്കാൻ പെൺകുട്ടി കുനിഞ്ഞപ്പോൾ സ്വർണാഭരണം മോഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ബൈക്കിൽ കയറി പോയി.പൊലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് യുവാവിനെ വീട്ടിൽ നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page