കളിസ്ഥലമില്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി; നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും നിര്‍ദ്ദേശം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം. കളി സ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കണം. നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം തേവായൂര്‍ …

ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആനക്കര സ്വദേശി ശ്രീരാഗ് (23) ആണ് മരിച്ചത്. അകലാട് സ്വദേശി വിനീത് (24), ആല്‍ത്തറ സ്വദേശികളായ വിവേക് (28), രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക് വന്ന കാറും എതിര്‍ ദിശയില്‍ വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ …

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; 50 കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചവെന്ന പരാതിയില്‍ 50 കാരനെതിരെ ബദിയടുക്ക പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിക്കെത്തിയ ആളാണ് പ്രതിയെന്ന് പറയുന്നു.

മലയാളികളുടെ ഉണ്മ; അബ്ദുറഹിം നിയമസഹായ ട്രസ്റ്റ് 34 കോടി രൂപ സമാഹരിച്ചു; വധശിക്ഷക്ക് വിധിക്കപ്പെട്ട് 13 വര്‍ഷമായി സൗദി ജയിലില്‍ കഴിഞ്ഞ റഹിമിന് ഇനി മോചനത്തിന്റെ സന്തോഷ നിമിഷം

13 വര്‍ഷമായ വധശിക്ഷ വിധിയുമായി സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് കോടാമ്പുഴ മച്ചിലകത്ത് പടിയേലിലെ അബ്ദുല്‍ റഹിം ജീവനോടെ ജയില്‍ മോചിതനാവുന്നു. മാനവികതയുമായി ലോക മലയാളികള്‍ ഒരുമിച്ചപ്പോള്‍ ശിക്ഷയില്‍ നിന്നുള്ള മോചനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട 34 കോടി രൂപ സമാഹരിച്ചു. ഇത് താമസിയാതെ കേസിലെ എതിര്‍കക്ഷികള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.2006 ല്‍ റിയാദി ഹൗസ് ഡ്രൈവര്‍ വിസയുമായി എത്തിയ അബ്ദുല്‍ റഹ്്മാനു സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട ബാലനെ പരിചരിക്കുകയായിരുന്നു ജോലി. തലയൊഴികെ ശരീരമാസകലം ചലനശേഷി നഷ്ടപ്പെട്ട ബാലനെ പുറത്തു …

മാതാവിനെ പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് അടിച്ചുകൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

മാതാവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണർകാട് വടവാതൂർ പോളശ്ശേരി കൊച്ചുപറമ്പിൽ ഹരി കൃഷ്ണൻ ആണ് അറസ്റ്റിലായത്. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു അക്രമം എന്ന് പറയുന്നു. പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് മാതാവിനെ തലക്കടിക്കുകയായിരുന്നു. മാതാവിനെ ശാരീരികമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് യുവാവിന്റെ അക്രമം. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൻ ഡി എ ക്കു 400 സീറ്റ് നൽകും; കോൺഗ്രസിനെ തൂത്തെറിയും: പ്രധാനമന്ത്രി

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഭരണഘടന ഇല്ലാതാക്കാൻ ശ്രമിച്ച കോൺഗ്രസാണ് ഇപ്പോൾ ഭരണഘടനയെക്കുറിച്ചു വേവലാതിപ്പെടുന്നതെന്നു പ്രധനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇതിനു വസ്തുതകളെ വളച്ചൊടിക്കുന്നു. തന്നെ അധിക്ഷേപിക്കുന്നു. ഇതിനുള്ള ശിക്ഷ ജനങ്ങൾ മനസ്സിൽ കരുതി വച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ അതു പ്രകടിപ്പിക്കും. ഭരണഘടനാ ദിനാഘോഷം ആരംഭിച്ചതു താനാണ്. ഇതിനെ കോൺഗ്രസ് പാർലമെൻ്റിൽ എതിർത്തു. ഇതു ലോക്സഭാ രേഖകളിലുണ്ട്. ഗവൺമെൻ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭരണഘടന ഗീതയും രാമായണവും മഹാഭാരതവും ബൈബിളും ഖുറാനുമാണ്. ഇതെല്ലാം നമ്മുടേതാണെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം …

പിടികിട്ടാപ്പുള്ളികളടക്കം 8 വാറണ്ട് പ്രതികളെ പിടികൂടി നീലേശ്വരം പൊലീസ്

കാസര്‍കോട്: പിടികിട്ടാപ്പുള്ളികളടക്കമുള്ള 8 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് നീലേശ്വരം പൊലീസ്.ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെവി ഉമേശന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, സിജെ ബെന്നി എന്നിവരടങ്ങിയ സംഘം നിരവധി കേസുകളില്‍ പ്രതികളായ എട്ടോളം വാറണ്ട് പ്രതികളെ പിടികൂടി. ഇലക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി മൂന്നു പിടികിട്ടാപ്പുള്ളികളെയും 15 ഓളം വാറണ്ട് പ്രതികളെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ …

മദ്രസയില്‍ പോകുന്ന വിദ്യാര്‍ഥിക്ക് നേരെ ഉടുമുണ്ടഴിച്ച് നഗ്നതാ പ്രദര്‍ശനം; പ്രതിയായ അബ്ദുള്ളയ്ക്ക് ഒരുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും

കാസര്‍കോട്: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ ഉടുമുണ്ടഴിച്ച് നഗ്നത പ്രദര്‍ശനം നടത്തിയ പ്രതിയെ ഒരുവര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഇല്ല്യാസ് നഗര്‍ സ്വദേശി അബ്ദുള്ള (54)യെയാണ് ഒരു വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. കേസില്‍ പോക്‌സോ ആക്ട് പ്രകാരം ഹോസദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സി. സുരേഷ്‌കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 27 നാണ് കേസിനാസ്പദമായ സംഭവം. …

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് പ്രായപരിധിയില്‍ മാറ്റം; വാട്‌സ്ആപ്പ് ആര്‍ക്കൊക്കെ ഉപയോഗിക്കാം?

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി മെറ്റ പുതുക്കി. പ്രായ പരിധി 16 ല്‍ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകരും ടെക്കികളും രംഗത്തെത്തി. അതെസമയം പുതിയ പരിഷ്‌കാരം യുകെയിലും യൂറോപ്യന്‍ യൂണിയനിലും വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച നടപടിക്കെതിരെ വിമര്‍ശനവുമായി ടെക്കികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും അനുസൃതമായ പ്രായപരിധിയാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്നും പരിരക്ഷകള്‍ നിലവിലുണ്ടെന്നും വാട്സ്ആപ്പ് അറിയിച്ചു. മോശം സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യാനും …

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ച സംഭവം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും നഷ്ടപരിഹാരത്തിനും മാതാവ് സഫിയ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സംഭവത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.അംഗടിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കുമ്പള പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസാണ് (17) അപകടത്തില്‍ മരിച്ചത്. ആഗസ്ത് 25ന് സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറില്‍ ഇരിക്കുമ്പോഴാണ് കുമ്പള …

രാമേശ്വരം കഫേ സ്‌ഫോടനം; രണ്ട് പ്രധാനപ്രതികളും അറസ്റ്റിലായി

ബംഗളുരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ രണ്ട് പ്രധാനപ്രതികളും അറസ്റ്റിലായി. ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മത്തീന്‍ താഹ, കഫേയില്‍ ബോംബ് വച്ച് രക്ഷപ്പെട്ട മുസാഫിര്‍ ഹുസൈന്‍ ഷാസിബ് എന്നിവരാണ് പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായത്. കൊല്‍ക്കത്തയില്‍ ഇരുവരും ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ച എന്‍ഐഎ സംഘം പശ്ചിമബംഗാള്‍ പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇവരെ വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കേന്ദ്ര ഏജന്‍സികളും ബംഗാള്‍ പൊലീസും സംയുക്തമായാണ് രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രതികളെ പിടികൂടിയതെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു. പൂര്‍വ …

തെക്കന്‍ കേരളത്തില്‍ വേനല്‍മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. വേനല്‍ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 20 സെ.മീ നും 40 സെ.മീ നും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും ദേശീയ …

ഒത്തൊരുമിച്ച് മലയാളികള്‍; അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി വേണ്ടത് ഏഴുകോടി

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രമം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് ഏഴു കോടി രൂപ കൂടിയാണ്. ഇതിനോടകം 27 കോടി രൂപ ലഭിച്ചുകഴിഞ്ഞു. അബ്ദുറഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കുന്നതിനായി സേവ് അബ്ദുറഹീം എന്ന ഒരു ആപ്പും രൂപീകരിച്ചിട്ടുണ്ട്. ഈ ആപ്പിലൂടെയും അബ്ദുറഹീമിന്റെ മോചനത്തിനായി പണം സംഭാവന നല്‍കാന്‍ കഴിയും. കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ …

പെരുന്നാള്‍ ആഘോഷം; നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പെരുന്നാള്‍ ആഘോഷഭാഗമായി സ്വകാര്യ നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുഹമ്മദ് അസീസ് (10) ആണ് മരിച്ചത്. വ്യാഴാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കുന്താപുര ഹെങ്കാവള്ളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോയതായിരുന്നു. നീന്തല്‍ക്കുളത്തില്‍ കളിക്കവേ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട ആളുകള്‍ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അസീസ് പിന്നീട് മരിച്ചു. അതേസമയം റിസോര്‍ട്ട് മാനേജ്മെന്റിന്റെ അനാസ്ഥയാണ് അസീസിന്റെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതും നീന്തല്‍ക്കുളത്തിന് സമീപം ലൈഫ് …

ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകന്‍ രണ്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ലഹരി മരുന്നിന്റെ അമിത ഉപയോഗം മരണത്തിന് കാരണമായിരിക്കാമെന്നാണ് സംശയിക്കുന്നത്. എടച്ചേരി പോലീസ് …

മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു; വിവരം മറച്ചുവക്കാന്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിച്ചു; മാതാവിന്റെ പീഡനം സഹിക്കവയ്യാതെ പത്തുവയസുകാരി വീട് വിട്ടിറങ്ങി

അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കവയ്യാതെ പത്തുവയസ്സുകാരി വീടുവിട്ടിറങ്ങി. പെണ്‍കുട്ടി തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നതു കണ്ട ചിലര്‍ കുട്ടിയെ ഡല്‍ഹി പൊലീസിലേല്‍പ്പിച്ചപ്പോഴാണു പത്തുവയസ്സുകാരിയുടെ കഥ പുറംലോകമറിഞ്ഞത്. പിതാവിന്റെ മരണശേഷം തുടര്‍ന്ന് അമ്മയുടെ കൂടെയാണ് പെണ്‍കുട്ടിയും 13 വയസ്സുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇവരുടെ അമ്മ കുട്ടികളെ ഗാസിയാബാദിലേക്കു കുട്ടിക്കൊണ്ടുപോയി. അവിടെ ലൈംഗിക തൊഴില്‍ ചെയ്തതാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അതിനിടെ വീട്ടിലെത്തിയ പുരുഷ സുഹൃത്ത് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. ഇതു പുറത്തുപറയാതിരിക്കുന്നതിനായി അമ്മയും …

സൗദിയില്‍ കാസര്‍കോട് സ്വദേശി വാഹനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ളശ്രമം തുടരുന്നു

കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് ഉപ്പള സ്വദേശി വാഹനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള ഗേറ്റ് സ്വദേശി പൊയ്യ ഹൗസിലെ ഹനീഫ് അബ്ബാസ്(55) ആണ് മരിച്ചത്. വ്യാഴാഴ്ച സൗദി ഗാസീം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി വിമാനത്താവളത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്. ഉപ്പള ഗേറ്റിലെ പരേതനായ മുഹമ്മദിന്റെയും ആസ്യുമ്മയുടെയും മകനാണ്. …

സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; പവന് 53,000 കടന്നു; ഇന്ന് 800 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. വീണ്ടും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണന നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ …