ഇതര സംസ്ഥാന തൊഴിലാളികളുടെ ലൈംഗികാതിക്രമം വീണ്ടും; ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ; ബധിരയുമും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാനായി ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ബിപുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്‌പദമായ സംഭവം നടന്നത് ബുധനാഴ്ച്ചയായിരുന്നു. താമസിക്കുന്നതിന് തൊട്ടടുത്തായി താമസിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാനായി ശ്രമിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് ഇയാൾ വീട്ടിൽ എത്തുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ സംഭവം നേരിട്ട് കണ്ടതോടെ ഉടൻ മാന്നാർ പൊലീസിൽ പരാതി നൽകി. പ്രതിയെ പരിസരവാസികൾ പിടികൂടി പൊലീസിലേൽപിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് അതിക്രമത്തിന് ഇരയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page