വയോധിക ദമ്പതികള്‍ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചു; പാചക ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ച നിലയില്‍

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗ്ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗ്ഗീസ് ( 73 ) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയില്‍ ആയിരുന്നു. തീപിടിത്തത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്. ഗ്യാസില്‍ നിന്ന് തീപടര്‍ന്ന് പൊട്ടിത്തെറിച്ചായിരിക്കാം ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. തീപിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. വീട്ടില്‍ വര്‍ഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വര്‍ഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. വര്‍ഗീസിന്റെ സഹോദരന്‍ ഇവരുടെ വീടിന് സമീപമാണ് താമസിക്കുന്നത്. അന്നമ്മയേയും വര്‍ഗീസിനെയും വീടിന് പുറത്ത് കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് ദമ്പതികള്‍ക്ക് മൂന്ന് മക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ മകന്‍ വിദേശത്താണ്.
സംഭവത്തില്‍ കീഴ്വായ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page