92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്ന് പരാതി; കാസര്‍കോട്ട് കള്ളവോട്ട്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ടെന്ന് പരാതി. കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പാറക്കടവില്‍ 92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്നാണ് പരാതി. വീട്ടില്‍ തന്നെ വോട്ടു ചെയ്യുന്ന സംവിധാനത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്തിലെ ദേവിയെന്ന 92 വയസ്സുകാരിയുടെ വോട്ട് കള്ള വോട്ടായി ചെയ്തുവെന്നാണ് പരാതി. ദേവി വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ എന്നയാള്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.സംഭവവുമായി …