അമേരിക്കയില്‍ പിറന്നാളാഘോഷിച്ച് നടി സുചിത്ര മുരളി; 49- ാം വയസ്സിലും 18 ന്റെ ചെറുപ്പമാണെന്ന് ആരാധകര്‍

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടിയാണ് സുചിത്ര മുരളി. നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, കടിഞ്ഞൂല്‍ കല്ല്യാണം, ഹിറ്റ്ലര്‍, ഭരതം തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ സുചിത്രയുടെ 49 ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. അമേരിക്കയില്‍ കുടുംബത്തോടൊപ്പം 49-ാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കഴിഞ്ഞദിവസമായിരുന്നു അമേരിക്കയില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ച് സുചിത്ര പിറന്നാള്‍ ആഘോഷമാക്കിയത്. ഒരു കുഞ്ഞു കേക്ക് കട്ടിങ് ആണ് നടന്നതെന്ന് സുചിത്ര പറയുന്നു. 49 ലും പതിനെട്ടിന് യൗവ്വനം കാത്തുസൂക്ഷിക്കുന്ന തങ്ങളുടെ പ്രിയ നായികയ്ക്ക് ആശംസകള്‍ നേരുകയാണ് ഓരോ ആരാധകരും. വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമേരിക്കയിലേക്ക് പോയ സുചിത്ര വര്‍ഷങ്ങളായി ഭര്‍ത്താവ് മുരളി, മകള്‍ നേഹക്കൊപ്പം അവിടെയാണ് താമസിക്കുന്നത്. 1978 ല്‍ ആരവം എന്ന ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം. ശേഷം അടിമകച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ് മെയിലില്‍ നായികയായി അഭിനയിക്കുമ്പോള്‍ 14 വയസായിരുന്നു താരത്തിന്റെ പ്രായം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page