നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോയും കടകളും തകര്‍ത്തു; മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: തായന്നൂര്‍ മുക്കുഴിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ചു. തുടര്‍ന്ന് കടകള്‍ക്കു നേരെ പാഞ്ഞ് കയറി മൂന്നു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സ്‌റ്റേഷണറി, തയ്യല്‍ കടകള്‍ എന്നിവയും ഓട്ടോയുമാണ് തകര്‍ത്തത്. പരിക്കേറ്റ സേ്റ്റഷണറി കട ഉടമ ഷിജു(38), ടൈലറിംഗ് ഷോപ്പ് ഉടമ ഷൈനി(45), അമ്പിളി(40) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെറ്റല്‍ കൊണ്ടു വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ഓടിയ ലോറി അനീഷ് മാമ്പളത്തിന്റെ ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അനീഷ് ഓട്ടോയില്‍ നിന്നും ഇറങ്ങി നിമിഷങ്ങള്‍ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. അതിനാല്‍ അനീഷിന് പരിക്കൊന്നുമുണ്ടായില്ല. കടകളില്‍ കുടുങ്ങിയ സ്ത്രീകളെ നാട്ടുകാരാണ് രക്ഷിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page