കുഞ്ചത്തൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സണ്ണടുക്കയിലെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ അഷ്റഫ് (42) ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദുബായിലുള്ള സഹോദരന്‍ തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ റഹ്‌മാന്‍ അഷ്റഫിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ്: ഖദീജുമ്മ. ഭാര്യ: നൗസീന. മക്കള്‍: സഹന, മൈസ. സഹോദരങ്ങള്‍: ഹനീഫ് (ദുബായ്), ഹാഷിഫ്, ആയിഷ, സുഹ്റ, സീനത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെരിയ, മൂന്നാം കടവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനാപകടം: വളം കയറ്റിയെത്തിയ ലോറി ഞായറാഴ്ച ഗൃഹപ്രവേശനം കഴിഞ്ഞ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു;ഒഴിവായത് വന്‍ ദുരന്തം, നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്
Scroll to top

You cannot copy content of this page