മകളുടെ കല്ല്യാണത്തിന് ബാങ്ക് നിക്ഷേപം തിരികെ ലഭിച്ചില്ല; പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: മകളുടെ വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപം നല്‍കിയില്ല. ഇതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി സോമസാഗരം(55) ആണ് മരണപ്പെട്ടത്. ഏപ്രില്‍ 19ന് ആണ് ഇദ്ദേഹം വിഷം കഴിച്ചത്.പെരുമ്പഴത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇദ്ദേഹത്തിന് അഞ്ചുലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നു. മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി പണം തിരികെയെടുക്കാന്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപം തിരികെ ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്താല്‍ വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് …

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

കാസര്‍കോട്: വയറു വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മാണിക്കോത്ത് കൊളവയല്‍ സ്വദേശി അഭിമന്യുവിന്റെ ഭാര്യ വൈഷ്ണവി (28)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറു വേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുടല്‍ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. ലാബ് ടെക്‌നീഷ്യ യായിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹം. മടിക്കൈ ഏച്ചിക്കാനം കല്യാണം മൂളംപാറയില്‍ കൃഷണന്റെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങള്‍: വൈശാഖ്, നീതു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന്; വിവാദത്തിനിടയില്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നു മോദിയുടെ ചിത്രം നീക്കി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കിയതെന്നാണ് ഇത് സംബന്ധിച്ച് നല്‍കിയിട്ടുള്ള വിശദീകരണം.ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ലഭ്യമാക്കിയ കോവിഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി വാക്സിന്‍ കമ്പനിയായ ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയും വിവാദവും ഉണ്ടാക്കിയതിന് പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കിയത്.സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങളും …

ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേര്‍ മരിച്ചു

ആന്ധ്രയില്‍ നിന്ന് ആലപ്പുഴയിലേക്ക് ചെമ്മീന്‍ കൊണ്ടുവന്ന ലോറിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.55ന് അപകടത്തില്‍പെട്ടത്. ഉറങ്ങിപോകാനാണ് സാധ്യത എന്ന് നാട്ടുകാര്‍ പറയുന്നുആന്ധ്രയില്‍നിന്നുള്ള മല്ലി, ഹബീബ് ഭാഷ എന്നിവരാണ് മരിച്ചത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്കും ആങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മറ്റൊരു കാര്‍ ഈ കാറിലിടിച്ചാണ് അപകടമുണ്ടായത്.

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൈകൊട്ടിക്കളിക്കിടെ 67 കാരി കുഴഞ്ഞുവീണു മരിച്ചു

കൈകൊട്ടിക്കളിയില്‍ നൃത്തം ചെയ്യുന്നതിനിടെ 67 കാരി കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ആണ് മരണം. ബുധനാഴ്ച രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം. 11 പേര്‍ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു.സംഘാടകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന …

എലിവിഷം കഴിച്ച എസ്.ഐയുടെ നില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയിലായ എസ്.ഐയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയനെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് എസ്.ഐ വിജയന്‍ ക്വാര്‍ട്ടേഴ്സില്‍ വച്ച് എലിവിഷം കഴിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ച് വയര്‍ ക്ലീന്‍ ചെയ്തു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത മാനസികസമ്മര്‍ദ്ദമാണ് വിഷം കഴിക്കാന്‍ ഇടയാക്കിയതെന്നാണ് വിജയന്‍ പൊലീസിന് നല്‍കിയ മൊഴി. …

മകളുടെ മൈലാഞ്ചി കല്യാണത്തലേനാള്‍ കാണാതായ പിതാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മകളുടെ കല്യാണത്തിന്റെ മൈലാഞ്ചി കല്യാണത്തലേന്ന് കാണാതായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ, കാര്‍ളെ സ്വദേശിനി പത്മിനിയുടെ മകന്‍ രാജറാവു(51)വിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.മകളുടെ കല്യാണം വ്യാഴാഴ്ച കര്‍മ്മന്തൊടിയിലെ ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. കല്യാണത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി കല്യാണം ബുധനാഴ്ചയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറുമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം വിവരമൊന്നും ലഭിച്ചിരുന്നില്ല. ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയില്‍ ബുധനാഴ്ച സ്‌കൂട്ടര്‍ ഉപേക്ഷിച്ച …

അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ പറക്കിലയിലെ ഭാസ്‌കര മായിപ്പാടിയുടെയും ജയന്തിയുടെയും മകന്‍ നവീന്‍കുമാര്‍(46 ) ആണ് മരിച്ചത്. ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന നവീന്‍ കുമാറിന് നട്ടെല്ലിന് ബാധിച്ച അസുഖം മൂലം 18 വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രവീണ്‍, ചിത്രിക.

സൂര്യാഘാതമെന്ന് സംശയം; കാസര്‍കോട്ട് തൊഴിലാളി മരിച്ചു

കാസര്‍കോട്: സൂര്യാഘാതമെന്ന് സംശയം, കാസര്‍കോട്ട് തൊഴിലാളി മരിച്ചു. കര്‍ണ്ണാടക, ഹാവേരി ജില്ലയിലെ സാവനൂര്‍, ഗിബിഡിഗെ, സ്വദേശിയും നുള്ളിപ്പാടിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ രുദ്രപ്പ (51)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്താണ് രുദ്രപ്പയെ ക്വാര്‍ട്ടേഴ്സിനകത്ത് വീണ് കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. സഹ തൊഴിലാളികള്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രുദ്രപ്പയുടെ ശരീരത്തില്‍ സൂര്യാഘാതത്തിന്റെ പാടുകള്‍ ഉള്ളതായി സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. സംഭവത്തില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാസര്‍കോട്ട് …

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

അബുദാബി: അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. 82 വയസായിരുന്നു.  പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്‍റിന്‍റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡൻഷ്യൽ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാനുമായിരുന്നു. …

കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ഏപ്രിൽ 28നു പുലർച്ചെ ശാരീരിക അസ്വസ്‌ഥതയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം,ജില്ലാ പ്രസിഡൻ്റ്, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്ലേ …

കനത്ത ചൂട്: സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ നിർദ്ദേശപ്രകാരമാണിത്. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം, ഇന്ന് പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ …

ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി

കാസര്‍കോട്: മെയ് ദിന ഡ്രൈ ഡേ ലക്ഷ്യമാക്കി കൊണ്ടുവന്ന 17 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി. ചെര്‍ക്കളയിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. 180 മില്ലി അടങ്ങുന്ന പാക്കറ്റ് മദ്യമാണ് ശേഖരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം കണ്ടെത്തിയത്. മദ്യം സൂക്ഷിച്ച മുട്ടത്തോടി എസ് പി നഗറിലെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാജഹാ(42)നെതിരെ അബ്കാരി കേസ് എടുത്തു. പ്രതി രക്ഷപ്പെട്ടു. …

അടോട്ട് സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടിയില്‍ പിക്കപ്പ് വാഹനം ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. ഏച്ചിക്കാനം ചുമലിയിലെ മക്കാക്കോടന്‍ വീട്ടില്‍ പ്രമോദ് (48) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് വെളളിക്കോത്ത് അടോട്ട് വെച്ചാണ് അപകടം. ഉടനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. നാരായണിയാണ് മാതാവ്. ഭാര്യ: ലീല. മക്കള്‍: സായൂജ്, സ്‌നേഹ.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; തര്‍ക്കത്തിനിടെ അമ്മയുടെ കുത്തേറ്റ് 19 കാരി മരിച്ചു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു. ബംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ബിരുദ വിദ്യാര്‍ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. പരീക്ഷയില്‍ മകള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മ മകളെ …

സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ചു; കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന്‍ മരിച്ചു

കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച് അവശനിലയിലായിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് വേണ്ടിയാണത്രെ ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് മാതാവിനൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് …

പാലക്കാട് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

മണ്ണാര്‍ക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും (മച്ചാന്‍) അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലെ വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ടാപ്പിംഗ് കഴിഞ്ഞുവന്ന തൊഴിലാളി തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാംന്തോട്ട് മുന്തന്റെ മൂല സ്വദേശി എസ് ബിജുകുമാര്‍ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ചതായി കണ്ടത്. പരേതനായ ശിവരാമന്‍ നായരുടെയും സുമതികുട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: അഖില്‍, അശ്വിന്‍. സഹോദരന്‍: ശശിധരന്‍.