തലശേരി ഇലക്ട്രോണിക്സ് കടയിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍; വിശ്രമമുറിയിലെ ജീവനക്കാരികളുടെ ബാഗുകളാണ് കവര്‍ന്നത്

തലശേരി: നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് തലശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയില്‍ കവര്‍ച്ച. കവര്‍ച്ചക്കാരെ 24 മണിക്കൂറിനുള്ളില്‍ തലശേരി എസ്.ഐ എ.അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം സ്വദേശി പി.നസീര്‍ (28), ചാലില്‍ സ്വദേശി മുഹമ്മദ് മുസ്തഫ (40) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കവര്‍ച്ച. പള്ളിത്താഴെ സ്ഥിതിചെയ്യുന്ന നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സിന്റെ പിറകുവശത്ത് ജീവനക്കാരികള്‍ വിശ്രമിക്കുന്ന മുറിയിലാണ് കവര്‍ച്ച നടന്നത്. ജീവനക്കാരികളായ അക്ഷരയുടെ ബാഗില്‍ നിന്ന് 600 രൂപയും ഷീജയുടെ ബാഗില്‍ നിന്ന് 800 രൂപയും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകളുമാണ് കവര്‍ച്ച ചെയ്തത്. മറ്റൊരു ജീവനക്കാരി ചിറക്കരയിലെ വാടിക്കല്‍ ഹൗസില്‍ പി.ജിന്‍ഷയുടെ ബാഗ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ജിന്‍ഷയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ നസീറും മുഹമ്മദ് മുസ്തഫയുമാണ് കവര്‍ച്ചക്ക് പിറകിലെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ടൗണ്‍ മുഴുവന്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടുപേരും പിടിയിലായത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐ ജയകൃഷ്ണന്‍, സി.പി.ഒമാരായ സന്ദീപ്, ജിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
നസീറിനെതിരേ ന്യൂമാഹി പൊലീസ് നേരത്തെ കാപ്പ ചുമത്തി കേസെടുത്തിരുന്നു. മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് മുസ്തഫ. നസീറും കവര്‍ച്ചാക്കേസുകളില്‍ നേരത്തെ പ്രതിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page