‘ടര്‍ഫില്‍ പരിശീനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചു; യുവാവിനെ ജയിലിലടച്ചു

കണ്ണൂര്‍: ടര്‍ഫില്‍ കായിക പരിശീലനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചതായ പരാതിയിൽടര്‍ഫിലെ തൊഴിലാളിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ റാഹിദി (39)നെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ടര്‍ഫില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്ഥലത്തെത്തിയ റാഹീദ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. ടര്‍ഫിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള സഹായിയാണ് പ്രതിയായ റാഹിദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page