തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും ഫണ്ട് ലഭിക്കുന്നതിനായി എല്ലാം വാതിലുകളും മുട്ടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് അയച്ച കത്തില്‍ സുചാരിത പറയുന്നു.
മെയ് 25ന് ആറാം ഘട്ടത്തിലാണ് പുരിയിലെ വോട്ടെടുപ്പ്. സംബിത് പത്രയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. സൂറത്തിലും ഇന്‍ഡോറിലുമാണ് നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍മാറിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്, അടുക്കയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചാശ്രമം; ഒരു വീട്ടില്‍ കയറിയത് അടുക്കള ഭാഗത്തെ കട്ടിളപാളി ഇളക്കിമാറ്റി, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

You cannot copy content of this page