മകള്‍ ആരുമറിയാതെ പ്രണയവിവാഹിതയായി; വിവരമറിഞ്ഞ മാതാപിതാക്കള്‍ യുവാവിന്റെ മൂക്കറുത്തു

പ്രണയ വിവാഹത്തില്‍ പ്രകോപിതരായി യുവാവിന്റെ മൂക്ക് ചെത്തി യുവതിയുടെ മാതാപിതാക്കന്മാര്‍. തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷമാണ് മൂക്ക് മുറിച്ചത്. രാജസ്ഥാനിലെ പാലി-ജോധ്പൂര്‍ ഹൈവേയില്‍ വച്ചാണ് യുവാവിന് നേരെ ഭാര്യയുടെ വീട്ടുകാരുടെ അതിക്രൂരമായ അതിക്രമം. ചെല്‍റാം തക്(23)നാണ് ആക്രമത്തില്‍ പരിക്കേറ്റത്. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ചേലാരം എന്ന യുവാവ് തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. എന്നാല്‍, മാര്‍ച്ച് 30ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കോടതിയില്‍ വച്ച് വിവാഹം കഴിച്ചതായി വ്യക്തമായി. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ പിന്നീട് അവരെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് ചേളാരം പാലിയില്‍ ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങി. സഹോദരന്‍ സുജാറാം സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേളാറാമിനെ കാണുകയും മകള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, പാലി-ജോധ്പൂര്‍ ഹൈവേയില്‍ വെച്ച് യുവതിയുടെ മാതാപിതാക്കള്‍ ചേലാറാമിനെ ആക്രമിക്കുകയും ഝാന്‍വാറിലെത്തുന്നതുവരെ ആക്രമണം തുടരുകയും ചെയ്തു. കയ്യും കാലും തല്ലിയൊടിക്കുകയും മൂക്ക് മുറിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ എസ്എച്ച്ഒ അനിത റാണി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page