ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അമ്പതുകാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഉത്സവ പറമ്പില്‍ നിന്നും ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറിലെ കളരിക്കാല്‍ വിനോദ് കുമാറി(50)നെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പീഡന ശ്രമത്തിനിടെ രക്ഷപ്പെട്ട 14 കാരന്‍ അപ്പോള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വീട് വളഞ്ഞ് തടഞ്ഞ് ഉപരോധിച്ചു. വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ കോടതി റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page