കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതി, പൊലീസ് തെരച്ചില്‍
കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട ആളെ തിരിച്ചറിഞ്ഞു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 33 കാരനാണ് ഇയാള്‍. ഇയാള്‍ക്ക് സംഭവം നടന്ന സ്ഥലവുമായി അടുത്ത ബന്ധം ഉണ്ട്.ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയ സമയത്ത് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ വഴി അകത്തു കടന്ന അക്രമി പെണ്‍കുട്ടിയെ എടുത്ത് അടുക്കള ഭാഗം വഴിയാണ് രക്ഷപ്പെട്ടത്. …