കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു

മംഗളൂരു: കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. നിട്ടെ ഭ്രമരി കോസ്റ്റിലാണ് അപകടമുണ്ടായത്. കൊപ്പല്‍ ജില്ലയിലെ യലബുര്‍ഗി, ദേവാലപുര സ്വദേശികളായ കരിയപ്പ, നാരിയപ്പ എന്നിവരാണ് മരിച്ചത്. കാര്‍ക്കളയില്‍ നിന്ന് മംഗളൂരുവിലേക്കു കല്ലു കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ലോറിയിലെ തൊഴിലാളികളായിരുന്നു മരിച്ച രണ്ടുപേരും. കാര്‍ക്കള ഡിവൈ എസ് പി അരവിന്ദ കലഗുജി അപകട സ്ഥലം സന്ദര്‍ശിച്ചു. കാര്‍ക്കള പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page