കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്തിരോഗ വിഭാഗം മേധാവി പറഞ്ഞു. സാധാരണ ഒടിവുമായെത്തുന്നവര്‍ക്കു നല്‍കുന്ന സ്റ്റാര്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കൈക്ക് ഒടിവു പറ്റിയെത്തിയ ആള്‍ക്കിട്ട കമ്പി നാലു മാസം കഴിഞ്ഞു നീക്കം ചെയ്യുന്നതാണെന്നും അതു പുറത്തേക്കു തള്ളിനില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തെറ്റിദ്ധാരണ കൊണ്ടു പറഞ്ഞതാവുമെന്നു തുടര്‍ന്നു പറഞ്ഞു.
