ബസിന് പിറകിൽ ബൈക്കിടിച്ച് തെറിച്ചുവീണ യാത്രക്കാരൻ കാർ കയറി മരിച്ചു

കണ്ണൂർ: ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് തെറിച്ചു വീണ മധ്യവയസ്കൻ ദേഹത്ത് കാർ കയറി തൽക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരനായ ചുണ്ട സ്വദേശി ടി.വി.മണിയാണ്(48) മരിച്ചത്. ഞായറാഴ്ച ചെറുകുന്ന് മാറ്റാങ്കീൽ ഗുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ബീന. മക്കൾ: മിഥുന, ആദിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page