ഇറാന്‍ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിന്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയിസിന്റെ ആകസ്മീക മരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിനെ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യാണ് വൈസ് പ്രസിഡന്റിനെ, പ്രസിഡന്റ് ചുമതല ഏറ്റെടുക്കാന്‍ താല്‍ക്കാലികമായി നിയോഗിച്ചത്. ഒരു വര്‍ഷത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍; 1300 പുതിയ വാര്‍ഡുകള്‍ക്ക് സാധ്യത

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനം. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതമാണ് വര്‍ധിപ്പിക്കുക. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകള്‍ നിലവിലുണ്ട്. …

ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു; കേസില്‍ നിര്‍ണായക തെളിവായത് ഡി.എന്‍.എ സാംപിള്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്നാണ് പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി. കൊലപാതകം, ബലാല്‍സംഗം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. ദൃസാക്ഷിയില്ലാത്ത കേസില്‍ ഡി.എന്‍.എ പരിശോധനാഫലം കോടതി തെളിവായി കണ്ടു.താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി …

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; 37 ശതമാനം വോട്ടിങ് രേഖപ്പെടുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ 37 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലഡാക്കില്‍ 52.02 ശതമാനവും പശ്ചിമ ബംഗാളില്‍ 48.4 ശതമാനവും ജാര്‍ഖണ്ഡില്‍ 41.8 ശതമാനവും ഉത്തര്‍പ്രദേശില്‍ 39.5 ശതമാനവും പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 34.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി വരെ മഹാരാഷ്ട്രയില്‍ 27.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി.49 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. …

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് അനുമതി നല്‍കിയില്ല; 17 കാരി തൂങ്ങിമരിച്ചു; വിവരമറിഞ്ഞ 20 കാരനായ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കാമുകി തൂങ്ങിമരിച്ചതില്‍ മനംനൊന്ത് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു. മോളോട്ട് സ്വദേശി മീരയുടെ മകന്‍ കാര്‍ത്തിക് പൂജാരി(20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കര്‍ണാടക മുള്‍ക്കിക്ക് സമീപം കൊളക്കാടി റെയില്‍വേ ഗേറ്റിനു മുന്നിലാണ് യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രദുര്‍ഗയില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ ശനിയാഴ്ച മോളോട്ടിലെ വീട്ടില്‍ എത്തിയിരുന്നു. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം മൊളോട്ടില്‍ താമസിച്ചിരുന്ന കാര്‍ത്തിക് മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രദുര്‍ഗയിലെ ബന്ധുവിന്റെ ഗാരേജില്‍ ജോലിക്ക് ചേര്‍ന്നത്. കാര്‍ത്തിക് നാട്ടിലെ കോളേജ് വിദ്യാര്‍ഥിനിയുമായി …

ബേളയില്‍ യുവതിയെ കാണാതായി

കാസര്‍കോട്: ബേള, ചൗക്കാറുവിലെ വീണ ക്രാസ്ത(32)യെ കാണാതായി. ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ നിന്നു കാണാതായത്. മാതാവ് ജൂലിയാന ഡിസൂസ പൊലീസില്‍ പരാതിപ്പെട്ടു. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീണ ഡിസൂസ എം.എസ്.സി ബിരുദധാരിയാണ്‌

ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ബദിയടുക്ക സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ഷെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ യുവാവ് അറസ്റ്റില്‍. ബദിയടുക്ക, നെല്ലിക്കട്ടയിലെ അബ്ദുല്‍ മന്‍സൂറി (26)നെയാണ് കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് കെ.വി വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ നെല്ലിക്കട്ടയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് പുറക്കളം സ്വദേശി വിജേഷ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ഷെയര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 ല്‍ വിജേഷില്‍ നിന്ന് 10 ലക്ഷം രൂപ …

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ഇന്ന് രാവിലെ കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും പിക്കപ്പും; ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും കൂട്ടിയിടിച്ചും അപകടം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ലോറിയും ടെമ്പോയും ഹൊസങ്കടി ദേശീയ പാതയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മംഗ്ളൂരു സ്വദേശിയായ കാര്‍ യാത്രക്കാരന്‍ …

കണ്ണൂരില്‍ വാഹനാപകടം; 2 പേര്‍ മരിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലും കോളയാട്ടും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്ത് നടന്ന അപകടത്തില്‍ വെള്ളിക്കീല്‍ സ്വദേശി പി. മുഹമ്മദ് സാബിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചതായിരുന്നു. ഇതിനിടയിലാണ് ബൈക്കില്‍ കാറിടിച്ചത്. അപകടത്തിന് ഇടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. വെള്ളിക്കീല്‍ കെ കുഞ്ഞഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അഫ്സീന, ഷാനിദ്.കണ്ണൂര്‍, കോളയാട്, പെരുവ-മൂപ്പന്‍ കൊളപ്പ, മഞ്ഞിളിക്കാംപാറയില്‍ ഇന്നോവ …

ഇന്ത്യ സ്‌കില്‍സ് മത്സരം:അനഘയ്ക്ക് ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട് : ദേശീയ സ്‌കില്‍ ഡവലപ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് മത്സരത്തില്‍ കാഞ്ഞങ്ങാട്ടെ അനഘ പ്രദീപ് ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലുമാണ് സമ്മാനം. ഫ്രാന്‍സില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. ദേശീയ മത്സരത്തില്‍ ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ കേരളത്തെയാണ് അനഘ പ്രതിനിധീകരിച്ചത്. കാഞ്ഞങ്ങാട് മാസ്റ്റര്‍ പ്രിന്റേഴ്സ് ഉടമയും ലയണ്‍സ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്‍പേഴ്സനുമായ പ്രദീപിന്റെയും ഷീജയുടെയും മകളാണ് അനഘ ഭുവനേശ്വര്‍ ഐഐടിയില്‍ എംടെക് …

കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ നരഹത്യാശ്രമം; മുന്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ നേരത്തെ കൊലക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയായ ശാന്തിപ്പള്ളത്തെ ശിവരാമന്‍ എന്ന ശിവയെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കുമ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള, ടൗണിലെ ഓട്ടോ ഡ്രൈവറും മുളിയടുക്കം സ്വദേശിയുമായ ഇബ്രാഹിം (42) ആണ് അക്രമത്തിന് ഇരയായത്.

ഇന്ത്യ ഇറാനൊപ്പം; പ്രസിഡന്റ് ഇബ്രാഹിം റയ്‌സിയുടെ മരണത്തില്‍ അനുശോചനം: മോദി

ന്യൂദെല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇറാന്റെ ദുഃഖസമയത്ത് ഇന്ത്യ ഒപ്പമുണ്ടെന്നു അനുശോചന സന്ദേശത്തില്‍ മോദി പറഞ്ഞു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു പ്രസിഡന്റ് റെയ്‌സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍ക്കുമെന്നും റെയ്‌സിയുടെ കുടുംബത്തിനും ഇറാന്‍ ജനതയ്ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നെന്നും അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ കാണാമറയത്ത് തന്നെ, ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം, തട്ടിപ്പില്‍ ചില പ്രമാണിമാര്‍ക്കും ബന്ധം

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. കേസില്‍ മുഖ്യപ്രതിയായ കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയായ സൊസൈറ്റി സെക്രട്ടറി കെ. രതീശന്‍, ഇയാളുടെ കൂട്ടുപ്രതിയാണെന്ന് സംശയിക്കുന്ന കണ്ണൂര്‍, താഴെച്ചൊവ്വ സ്വദേശി ജബ്ബാര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കായി ബംഗ്ളൂരു, ഹാസന്‍, ഷിമോഗ എന്നിവിടങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ ഇരുവരും ഷിമോഗയില്‍ നിന്നു ചെന്നൈയിലേക്ക് …

സ്വര്‍ണം: പവന് 55,120 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ഇന്നു വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,120 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നു 400 രൂപ ഒറ്റയടിക്കു കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6890 രൂപ വിലയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണിത്.ഈ മാസം ഒന്നാം തീയ്യതി ഒരു പവന്‍ സ്വര്‍ണത്തിന് 52,400 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും അന്നായിരുന്നു.ചൈനയില്‍ സ്വര്‍ണത്തിനുണ്ടാവുന്ന പ്രിയവും ഡോളര്‍ പ്രതിസന്ധിയും സ്വര്‍ണവില വര്‍ധനവിനു കാരണമായി …

‘ജ്ഞാനപ്പാന’യും തോല്‍ക്കുന്നിടം

ഒരാള്‍ക്ക് ഒരു അത്യാഹിതം സംഭവിച്ചു എന്ന് കേട്ടാല്‍ ”അയ്യോ കഷ്ടം! ഇങ്ങനെ പറ്റിപ്പോയല്ലോ പാവത്തിന്” എന്ന് പറയും. അതിന് ഇരയായത് അടുത്തു ബന്ധമോ, പരിചയക്കാരനോ ആകണമെന്നില്ല. ഈ വാര്‍ത്തയോടൊപ്പമാകും അയാളുടെ ഊരും പേരും പോലും അറിയുന്നത്. അത്രയും വിദൂര പരിചയം പോലും ഇല്ലാത്തവരുടെ ദുരന്തത്തിലും നാം സഹതപിക്കും. അതിനെയാണല്ലോ മനുഷ്യപ്പറ്റ് എന്ന് പറയുന്നത്.എന്നാല്‍ അടുത്ത കാലത്തായി തുടരെത്തുടരെ നമ്മുടെ വാര്‍ത്താ മാധ്യമങ്ങളില്‍ കാണാറുള്ള വാര്‍ത്ത-കൊടും വഞ്ചനക്കിരയായി എന്നത് സംബന്ധിച്ച് -ഇതേ പ്രതികരണം അല്ല ഉളവാക്കുക. ”നന്നായിപ്പോയി”; അങ്ങനെ …

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി കൊല്ലപ്പെട്ടു? അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ കണ്ടെത്തി; രക്ഷപ്പെട്ടതിന്റെ സൂചനയില്ല

ടെഹ്‌റാന്‍: ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്നലെ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി (63) കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. കത്തിനശിച്ച ഹെലി കോപ്ടറിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നും എന്നാല്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ആരെങ്കിലും ജീവനോടെ രക്ഷപ്പെട്ടതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷാദൗത്യസംഘം അറിയിച്ചു. ഇറാന്‍ ദേശീയ ടെലിവിഷനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീര്‍ അബ്‌ദൊള്ളാഹിയാന്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നു.ജനങ്ങള്‍ ആത്മസംയമനത്തോടെ സമാധാനപരമായിരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമൈനി ജനങ്ങളോടാഹ്വാനം ചെയ്തു.അതേസമയം അപകടത്തില്‍പ്പെട്ട …

മയക്കുമരുന്നു കച്ചവടം: യുവ മോഡലുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

കൊച്ചി: യുവതി ഉള്‍പ്പെടെ ആറംഗ മയക്കുമരുന്നു വിതരണസംഘത്തെ എറണാകുളം കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ നിന്നു പൊലീസ് സംഘം അറസ്റ്റു ചെയ്തു.വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്കബോണി(22), ഇടുക്കിയിലെ ആഷിക് അന്‍സാരി (22), പാലക്കാട്ടെ എം സി സൂരജ് (26), അജിത് (24), മുഹമ്മദ് അസര്‍, തൃശൂരിലെ എബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊക്കെയ്ന്‍, മെത്ത്, കഞ്ചാവ് എന്നിവ ഇവരില്‍ നിന്നു കണ്ടെടുത്തു. എളമക്കര പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ റൂം പരിശോധിക്കാനെത്തിയത്. മെയ് 13 മുതല്‍ റൂമിലുള്ള …

അവയവക്കടത്ത്; ഇറാനിലേക്ക് കടത്തിയവരില്‍ കാസര്‍കോട് സ്വദേശികളും; ചിലര്‍ ഇറാനില്‍ വച്ച് മരണപ്പെട്ടു; അറസ്റ്റിലായ സബിത്തില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതോടെ അവയവക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സബിത്ത് നാസര്‍ മൂന്ന് വര്‍ഷത്തിനിടെ ഇരുന്നൂറിലധികം പേരെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചതായാണ് വിവരം. കാസര്‍കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കൊച്ചിയില്‍ നിന്നും ഇതിനു വേണ്ടി ആളുകളെ കടത്തിയിരുന്നു. ഇരകളെ കള്ളം പറഞ്ഞും പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ചെയ്യുകയായിരുന്നു സംഘം. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ കേന്ദ്രമെന്നും സബിത്ത് …