സമസ്തയുടെ സുപ്രഭാതം പത്രത്തിന്റെ ഉദ്ഘാടനത്തില്‍ ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരെ ജനം ബഹിഷ്‌ക്കരിക്കുമെന്ന് മന്ത്രി റിയാസ്


ദുബൈ: സമസ്തയുടെ പ്രവര്‍ത്തനം ആരെയും പരാജയപ്പെടുത്താനല്ലെന്നു സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തെ വളര്‍ത്താന്‍ വേണ്ടി മത്സരമുണ്ട്. ഈ മത്സരത്തില്‍ ചിലര്‍ക്ക് അസൂയ ഉണ്ടാവുന്നതു സ്വാഭാവികമാണെന്നു മുസ്ലീം ലീഗിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡീഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖരായ നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അവരാരും ചടങ്ങില്‍ പങ്കെടുത്തില്ല. അതേസമയം കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ചടങ്ങിനോടനുബന്ധിച്ചു നടന്ന മീഡിയ സെമിനാറില്‍ പങ്കെടുത്തു. മുസ്ലീംലീഗ് വര്‍ക്കിംഗ് കമ്മിറ്റിയോഗം ചൂണ്ടിക്കാട്ടി. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള ലീഗ് നോതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. സുപ്രഭാതം ചടങ്ങ് ബഹിഷ്‌ക്കരിച്ചവരെ ജനം ബഹിഷ്‌ക്കരിക്കുമെന്നു ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി എ റിയാസ് അഭിപ്രായപ്പെട്ടു. ഗള്‍ഫ് സുപ്രഭാതം ചെയര്‍മാന്‍ സൈനുല്‍ ആബിദ് സഫാരി അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ പത്രം പ്രകാശനം ചെയ്തു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സതീഷ് കുമാര്‍ ശിവന്‍, ഐസക് അബ്ദുള്ള, സമസ്ത സെക്രട്ടറി എന്‍ ടി അബ്ദുള്ള മുസ്ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍, അബ്ദുള്‍ സലാം ബാഖവി, സുപ്രഭാതം എം ഡി അബ്ദുല്‍ ഹമീദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page