മഴ: ഇന്നും മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കൊടുങ്കാറ്റിനു സാധ്യത

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയുണ്ടായേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള- കര്‍ണ്ണാടക- ലക്ഷദ്വീപ് മേഖലകളില്‍ ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിച്ചു.

യാത്രയ്ക്കിടയില്‍ ഭാര്യയുമായി പിണങ്ങി ബസില്‍ നിന്നു ചാടി; യുവാവ് കാലൊടിഞ്ഞ് ആശുപത്രിയില്‍

കോട്ടയം: യാത്രയ്ക്കിടയില്‍ ഭാര്യയുമായി പിണങ്ങിയ യുവാവ് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് എടുത്തു ചാടി. വീഴ്ചയില്‍ ഇടതു കാലൊടിഞ്ഞ ഇയാളെ ഭാര്യ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു.തിരുവനന്തപുരത്തു നിന്നുള്ള എറണാകുളം കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരായിരുന്ന ഭാര്യയും ഭര്‍ത്താവും പരസ്പരം വാക്കേറ്റത്തിലായിരുന്നുവെന്നു പറയുന്നു. നാട്ടകത്തിനടുത്തു ബസ് എത്തിയപ്പോള്‍ നിറുത്താന്‍ ഭര്‍ത്താവ് ഡ്രൈവറോട് ആവശ്യപ്പെട്ടു. സ്റ്റാന്റില്‍ ഇറക്കാമെന്ന ഡ്രൈവറുടെ മറുപടിയില്‍ പ്രതിഷേധിച്ചാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഇയാള്‍ പുറത്തേക്കു ചാടിയതെന്നു …

വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

മംഗ്ളൂരു: സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഉല്ലാസത്തിന് ഹോംസ്റ്റേയില്‍ എത്തിയ വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനു സമീപത്തെ കൃഷ്ണമൂല്യ-ഗൗരി ദമ്പതികളുടെ മകന്‍ പുനിത് (29)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാല്‍ മണിയോടെയാണ് പുനിത് അപകടത്തില്‍പ്പെട്ടത്. പുനിതും സഹോദരങ്ങളായ സഞ്ജിത്ത്, അക്ഷിത് എന്നിവരും ബന്ധുക്കളായ ആറുപേരുമാണ് കര്‍ണ്ണാടക മൂടുബിദ്രിയിലെ ഹോംസ്റ്റേയില്‍ എത്തിയത്. പുനിത് സ്വിമ്മിംഗ്പൂളിലേക്ക് ഉയരത്തില്‍ നിന്ന് ചാടിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ …

പയ്യന്നൂരിലും വന്‍ കവര്‍ച്ച; 75 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയ മോഷ്ടാക്കള്‍ കൊടുവാളും കമ്പിപ്പാരയും ഉപേക്ഷിച്ച് കടന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ വന്‍ കവര്‍ച്ച. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍, പെരുമ്പയിലെ സി.എച്ച് സുഹ്റയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. സുഹ്റയുടെ ഭര്‍ത്താവ് രോഗബാധിതനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹ്റ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലായിരുന്നു. മകനും ഭാര്യയും ചെറുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ഇവര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന …

ഇബ്രാഹിം റെയ്‌സിയുടെ സംസ്‌ക്കാരം ഇന്ന്; ഇറാനില്‍ അഞ്ചുദിവസത്തെ ദുഃഖാചരണം

ടെഹ്‌റാന്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി(63)യുടെ സംസ്‌ക്കാരം ഇന്നു തബ്‌രിസ് നഗരത്തില്‍ നടക്കും. റെയ്‌സിയുടെ മരണത്തില്‍ ഇറാന്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സിറിയയും ലബനനും മൂന്നു ദിവസം ദുഃഖം ആചരിക്കും. ഇന്ത്യയും ലോകരാജ്യങ്ങളും റെയ്‌സിയുടെ അപകടമരണത്തില്‍ അഗാധ ദുഃഖം പ്രകടിപ്പിച്ചു. മോശമായ കാലാവസ്ഥയാണ് ഹെലികോപ്ടര്‍ അപകടത്തിനു കാരണമെന്ന് ഇറാന്‍ വെളിപ്പെടുത്തി.

മയക്കുമരുന്നും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 23 ഗ്രാം മെത്തഫെറ്റാമിന്‍ എന്ന രാസമയക്കുമരുന്നും 10 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൂഡ്ലു, കാനത്തുങ്കരയിലെ കെ. മുഹമ്മദ് ഹനീഫ് (32)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജനും സംഘവും പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജെയിംസ് എബ്രഹാം കുര്യന്‍, കെ.എ ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. നൗഷാദ്, എം.എം പ്രസാദ്, സി.ഇ.ഒ.മാരായ നസ്റുദ്ദീന്‍, ആര്‍.കെ അരുണ്‍, സോനുസെബാസ്റ്റ്യന്‍, …

തോക്കുകളും തിരകളും കാറിൽ; മഞ്ചേശ്വരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമത്തിന് പദ്ധതിയിട്ട് എത്തിയതെന്ന് പൊലീസ്

മംഗളൂരു: തോക്കുകളും തിരകളുമായി കാറില്‍ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ (26), അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് അറസ്റ്റിലായത്.കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയിലെ പിലിക്കൂര്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധിച്ചത്. കാറില്‍ നിന്ന് രണ്ട് പിസ്റ്റളുകളും, തിരകളും …

ചരക്ക് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട സംഭവം; ലോക്കോ പൈലറ്റിന്റെ നടപടിയിൽ അന്വേഷണം വേണമെന്ന് കാസർകോട് ജില്ലാ കളക്ടർ; ഡിവിഷണൽ മാനേജർക്ക് കത്തയച്ചു

കാസർകോട് : കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റ് നടപടിക്കെതിരെ കാസർകോട് ജില്ലാ കളക്ടർ.ഇറങ്ങി പോയതിനാൽ യാത്രക്കാർക്കു വളരെയേറെ ബുദ്ധിമുട്ടുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർക്ക് കത്തയച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കാഞ്ഞങ്ങാട്‌ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. ജോലിസമയം കഴിഞ്ഞെന്ന് പറഞ്ഞാണ് ലോക്കോ …

നടൻ മോഹൻലാലിന്റെ 64-ാം പിറന്നാൾ ഇന്ന്; അർദ്ധരാത്രിയിൽ ആശംസകൾ നേർന്നു നടൻ മമ്മൂട്ടി

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. മലയാള സിനിമയിലെ പകരം വെയ്ക്കാൻ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. പിറന്നാൾ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. തിങ്കളാഴ്ച കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. 55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. …

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന മലപ്പുറത്തെ അഞ്ചുവയസ്സുകാരി മരണത്തിന് കീഴടങ്ങി

കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ഫദ്‌വ (5) ആണു മരിച്ചത്. പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടിയുടെയും ഫസ്‌നയുടെയും മകളാണ്.ഈ മാസം 13 മുതൽ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു. കബറടക്കം ചൊവ്വാഴ്ച കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. അഞ്ച് ദിവസത്തിന് …

കണ്ണോത്ത് ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ പ്രവർത്തകൻ ബോംബെറിഞ്ഞു; അയൽവാസിയായ സ്ത്രീക്ക് പരിക്ക്

കാസർകോട്: ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ സി പി എം പ്രവർത്തകൻബോംബെറിഞ്ഞു. സംഭവത്തിൽ സ്ത്രീക്ക് പരിക്ക്. കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായഅമ്പലത്തറ ലാലൂർ സ്വദേശി രതീഷ് എന്ന മാന്തി രതീഷാണ് ബോംബറിഞ്ഞത്. ഗൃഹസന്ദർശനത്തിനിടെ തിങ്കളാഴ്ച രാത്രി 9 മണിയോടെ പാറപ്പളളി കണ്ണോത്ത് തട്ടിലെ സെമീറിൻ്റെ വീട്ടിൽ വെച്ചാണ് സംഭവം. അമ്പലത്തറ ലോക്കൽ സെക്രട്ടറി അനൂപ് കുമ്പള ഏഴംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അരുൺ, …

അനുരാഗ വിവശരായി ബൈക്കിലൊരു പ്രേമാഭ്യാസം; കാമുകൻ പൊലീസ് പിടിയിൽ

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ ചിലർ വിവാഹിതരായി എന്നൊക്കെ കേട്ടിട്ടില്ലേ? അതിന് സാമർത്ഥ്യം ഇല്ലാത്തവർക്ക് തറയിൽ നിന്ന് എന്തൊക്കെ ചെയ്യാമെന്ന് ബംഗളൂരുവിൽ ഒരു യുവാവും യുവതിയും നാട്ടുകാർക്ക് കാണിച്ചു കൊടുത്തു. സംഗതി അടിപൊളി ആയതിനു പുറമേ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കമിതാക്കളായ യുവതി യുവാക്കൾ ബംഗളൂരു ടൗണിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിലാണു പ്രണയ ചേഷ്ടകൾ നടത്തിയത്. കാമുകിയെ മടിയിൽ ഇരുത്തി ബൈക്ക് ഓടിക്കുന്ന കാമുകന്റെ പ്രണയചേഷ്ട കൾ സാമൂഹ്യ മാധ്യമങ്ങളിൽ അപ്പോൾ തന്നെ വൈറലാവുകയും ചെയ്തു. കാമുകന്റെ ദേഹത്തു …

കാസർകോട്ടെ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ; 500 രൂപയുടെ 460 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു

മംഗ്ളൂരു: 500 രൂപയുടെ കള്ളനോട്ടുകളുമായി മംഗ്ളൂരുവിൽ അറസ്റ്റിലായ കാസർകോട്ടെ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ 460 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവരിൽ നിന്നു കണ്ടെടുത്ത 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 506 ആയി. കാസർകോട്, സുർളു സ്വദേശികളായ സി.എ മുഹമമദ് (64) ഭാര്യ ഖമറുന്നീസ (43) എന്നിവരിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത്. 500 രൂപ യുടെ കള്ളനോട്ടുകൾ കൈമാറുന്നതിനിടയിൽ ഏതാനും ദിവസം മുമ്പാണ് മംഗ്ളൂരു, ബണ്ട്വാൾ, ബിസി റോഡിൽ വച്ച് ഇരുവരെയും കർണ്ണാടക പൊലീസ് …

കാഞ്ഞങ്ങാട്ട് പത്തു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എഴു രൂപഭാവങ്ങൾ; ഒടുവിൽ നാടു വിടുമ്പോൾ മുടി ഇടത്തോട്ട് ചീകിയ നിലയിൽ, വ്യാപക വലവിരിച്ച് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങികിടന്നിരുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത പ്രതിക്ക് രൂപഭാവങ്ങൾ ഏഴ് ! ഇന്നലെ കണ്ട ആളെയല്ല ഇന്നും നാളെയും കാണുക. ഒന്നിനൊന്നു വ്യത്യസ്തം. കുടകിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരം കേസെടുക്കപ്പെട്ട യുവാവാണ് കാഞ്ഞങ്ങാട്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്. പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സിസി ടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് പീഡനത്തിനു പിന്നിൽ കുടക് സ്വദേശിയാണെന്ന് വ്യക്തമായത്. ഇയാളെ …

ഇത് ഭാഗ്യ പൊന്ന്; മൊഗ്രാൽ പുത്തൂരിൽ നിന്ന് കവർച്ച പോയെന്നു കരുതിയ 36 പവനും സുരക്ഷിതം!

കാസർകോട്: കവർച്ച പോയെന്നു കരുതിയ 36 പവൻ സ്വർണ്ണവും സുരക്ഷിതം. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ പുത്തൂർ ടൗൺ ജുമാ മസ്ജിദിനു സമീപത്തെ ഇബ്രാഹിമിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയിലാണ് മോഷ്ടാക്കൾ കയറിയത്. ഈ സമയത്ത് ഇബ്രാഹിമും ഭാര്യയും ചൗക്കി മജലിലെ മകളുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ മകൾ വീട്ടിൽ എത്തിയപ്പോഴാണ് രാത്രിയിൽ കവർച്ചക്കാർ കടന്നതായി വ്യക്തമായത്. മുൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുകൾ നിലയിലെ കിടപ്പുമുറിയിലെ നാല് അലമാരകളും തകർത്ത …

പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു

കാസർകോട്: പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. നാലാംമൈൽ സ്വദേശിയും പച്ചക്കാട്ട് താമസക്കാരനുമായ കെ മുഹമ്മദ് ഷരീഫ് (57) ആണ് മരിച്ചത്. നാലാം മൈലിലെ പരേതനായ മൊയ്തീൻ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ദീർഘ കാലമായി ദുബായിയിലായിരുന്നു. ഭാര്യ: സൈറ പച്ചക്കാട്. മക്കൾ: ഷഹീൻ ഷയാഫ് (ഖത്തർ), സനാ ഫാത്തിമ. മരുമകൻ: ഫയാസ് ബാങ്കോട് (ഷാർജ). സഹോദരങ്ങൾ: സഫിയ യഹ്യൽ ബുഖാരി തങ്ങൾ മടവൂർ കോട്ട, ലത്തീഫ്, അബ്ദുൽ ഖാദർ (ഖത്തർ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), …

വിമാനാപകടങ്ങളില്‍ മരിച്ച രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നേതാക്കളും

ന്യൂഡല്‍ഹി: വിമാനപകടങ്ങളില്‍ നിരവധി രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇടക്കിടെയാണെങ്കിലും ഇപ്പോഴും അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. യന്ത്ര തകരാര്‍ അപകടത്തിന് ഒരു കാരണമാണ്. പൈലറ്റുമാരുടെ ശ്രദ്ധക്കുറവും നിര്‍ണായക സമയത്ത് സ്തംബ്ധരായിപ്പോകുന്ന മനസ്ഥിതിയും മറ്റൊരു കാരണമാണ്. കാലാവസ്ഥാ വ്യതിയാനവും മൂടല്‍മഞ്ഞും, കൊടുങ്കാറ്റും അതിശക്തമായ മഴയും അപകട സാധ്യതയുണ്ടാക്കുന്നു. ഞായറാഴ്ച സന്ധ്യയ്ക്ക് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയിസും വിദേശ കാര്യമന്ത്രിയുമുള്‍പ്പെടെ 9 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായി ഇറാന്‍ പ്രസ്താവിച്ചു. 1936 ലാണ് വിമാന അപകടത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ആദ്യമായി മരിച്ചത്. …

പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിഴക്കേ കണ്ടങ്കാളി അംഗന്‍വാടിക്ക് സമീപത്തെ എന്‍. നയന (20) ണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെ കിടപ്പു മുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ചത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ബന്ധുക്കള്‍ അകത്ത് കയറി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …