കണ്ണോത്ത് ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ പ്രവർത്തകൻ ബോംബെറിഞ്ഞു; അയൽവാസിയായ സ്ത്രീക്ക് പരിക്ക്

കാസർകോട്: ഗൃഹസന്ദർശനത്തിന് എത്തിയ സി പി എം നേതാക്കൾക്ക് നേരെ സി പി എം പ്രവർത്തകൻ
ബോംബെറിഞ്ഞു. സംഭവത്തിൽ സ്ത്രീക്ക് പരിക്ക്. കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ
അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് എന്ന മാന്തി രതീഷാണ് ബോംബറിഞ്ഞത്. ഗൃഹസന്ദർശനത്തിനിടെ തിങ്കളാഴ്ച രാത്രി 9 മണിയോടെ പാറപ്പളളി കണ്ണോത്ത് തട്ടിലെ സെമീറിൻ്റെ വീട്ടിൽ വെച്ചാണ് സംഭവം. അമ്പലത്തറ ലോക്കൽ സെക്രട്ടറി അനൂപ് കുമ്പള ഏഴംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ സെമിറിൻ്റെ അയൽവാസിയായ
ആമിന എന്ന സ്ത്രിക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിലേക്ക് മാറ്റി. സംഭവത്തിന് ശേഷം രതീഷ് ഓടി രക്ഷപ്പെട്ടു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page