തോക്കുകളും തിരകളും കാറിൽ; മഞ്ചേശ്വരം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ; അക്രമത്തിന് പദ്ധതിയിട്ട് എത്തിയതെന്ന് പൊലീസ്

മംഗളൂരു: തോക്കുകളും തിരകളുമായി കാറില്‍ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ (26), അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയിലെ പിലിക്കൂര്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധിച്ചത്. കാറില്‍ നിന്ന് രണ്ട് പിസ്റ്റളുകളും, തിരകളും പിടികൂടി. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page