പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിഴക്കേ കണ്ടങ്കാളി അംഗന്‍വാടിക്ക് സമീപത്തെ എന്‍. നയന (20) ണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെ കിടപ്പു മുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ചത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ബന്ധുക്കള്‍ അകത്ത് കയറി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ബന്ധുവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലിസ് യുവതിയുടെ കിടപ്പുമുറി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. യുവതിയുടെ ഡയറിയും മറ്റും പരിശോധിക്കുമെന്നാണ് വിവരം. പയ്യന്നൂരിന് സമീപത്തെ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം കുറച്ചു നാളുകള്‍ക്ക് മുമ്പ് നടന്നിരുന്നു. കണ്ടങ്കാളിയിലെ പ്രകാശന്‍ -ബിന ദമ്പതികളുടെ മകളാണ് നയന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page