പയ്യന്നൂരിലും വന്‍ കവര്‍ച്ച; 75 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയ മോഷ്ടാക്കള്‍ കൊടുവാളും കമ്പിപ്പാരയും ഉപേക്ഷിച്ച് കടന്നു

കണ്ണൂര്‍: പയ്യന്നൂരില്‍ വന്‍ കവര്‍ച്ച. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍, പെരുമ്പയിലെ സി.എച്ച് സുഹ്റയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. സുഹ്റയുടെ ഭര്‍ത്താവ് രോഗബാധിതനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹ്റ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലായിരുന്നു. മകനും ഭാര്യയും ചെറുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ഇവര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ രണ്ട് മുറികളിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍ കാണെപ്പട്ടു. ഒരു മുറിയില്‍ കമ്പിപ്പാരയും മറ്റൊരു മുറിയില്‍ കൊടുവാളും ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കവര്‍ച്ചക്കിടയില്‍ ആരെങ്കിലും എത്തിയാല്‍ അക്രമിക്കാനാണോ കൊടുവാള്‍ കരുതിയിരുന്നതെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page