ഇത് ഭാഗ്യ പൊന്ന്; മൊഗ്രാൽ പുത്തൂരിൽ നിന്ന് കവർച്ച പോയെന്നു കരുതിയ 36 പവനും സുരക്ഷിതം!

കാസർകോട്: കവർച്ച പോയെന്നു കരുതിയ 36 പവൻ സ്വർണ്ണവും സുരക്ഷിതം. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ പുത്തൂർ ടൗൺ ജുമാ മസ്ജിദിനു സമീപത്തെ ഇബ്രാഹിമിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയിലാണ് മോഷ്ടാക്കൾ കയറിയത്. ഈ സമയത്ത് ഇബ്രാഹിമും ഭാര്യയും ചൗക്കി മജലിലെ മകളുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ മകൾ വീട്ടിൽ എത്തിയപ്പോഴാണ് രാത്രിയിൽ കവർച്ചക്കാർ കടന്നതായി വ്യക്തമായത്. മുൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുകൾ നിലയിലെ കിടപ്പുമുറിയിലെ നാല് അലമാരകളും തകർത്ത നിലയിലായിരുന്നു. ഈ കൂട്ടത്തിൽ ഇബ്രാഹിമിന്റെ മകന്റെ ഭാര്യയുടെ സ്വർണ്ണം സൂക്ഷിച്ചിരുന്ന അലമാരയും ഉൾപ്പെടുന്നു. അതിനാൽ സ്വർണ്ണമെല്ലാം നഷ്ടപെട്ടു വെന്നാണ് കരുതിയിരുന്നത്. എന്നാൽ വിവരമറിഞ്ഞെത്തിയ പൊലീസ് വീട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടി അലമാരയ്ക്ക് അകത്തുണ്ടായിരിന്നിട്ടും മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയതു കൊണ്ടാണ് നഷ്ടമാകാതെ പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page