തിരുവനന്തപുരം/ബംഗളൂരു: കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അത്തരത്തിലുള്ള യാഗം നടക്കാന്‍ ഇടയില്ല. യാഗം മറ്റെവിടെയെങ്കിലും വെച്ച് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അല്ലാതെ വെളിപ്പെടുത്തലിനെ പരിഹസിക്കുകയല്ല വേണ്ടത്-രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിനിടയില്‍ വെള്ളിയാഴ്ച പുറത്തുവിട്ട കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തു വന്നു. യാഗം നടന്നത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു ശിവകുമാര്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജരാജേശ്വരി ക്ഷേത്രത്തില്‍ എന്നാണ് പറഞ്ഞിരുന്നത്. ആ ക്ഷേത്രം എവിടെയാണെന്ന് പറയാന്‍ ഇപ്പോള്‍ താല്‍പര്യമില്ല. ശത്രുഭൈരവി യാഗം നടത്തിയതിന് പിന്നില്‍ ആരാണെന്ന് അറിയാം-ശിവകുമാര്‍ പറഞ്ഞു.
എന്തെങ്കിലും കാര്യങ്ങളില്ലാതെ ഒന്നും പറയുന്നയാളല്ല ഡി.കെ ശിവകുമാറെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രതികരിച്ചു.